ഡബ്ലിൻ: ഡണ്ടാൽക്ക് ബേയിൽ ഓയിസ്റ്റർകാച്ചർ പക്ഷികളുടെ ചലനങ്ങൾ നിരീക്ഷിക്കണമെന്ന് നിർദ്ദേശം. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഇയു നിയമപ്രകാരമുള്ള സംരക്ഷിത മേഖലയാണ് ഡണ്ടാൽക്ക് ബേ.
അയർലൻഡിലെ ഒരേയൊരു പ്രധാന വാണിജ്യ കക്ക മത്സ്യബന്ധന മേഖലയാണ് ഇവിടം. കക്കളാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള ഓയിസ്റ്റർകാച്ചർ പക്ഷികളുടെ ഭക്ഷണം. അതിനാൽ ഈ പക്ഷികളുടെ സാന്നിദ്ധ്യം ബേയിലെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. ഇതിനോടകം തന്നെ ഇരുപത്തിയഞ്ച് പക്ഷികൾക്ക് ജിപിഎസ് ട്രാക്കറുകൾ ഘടിപ്പിച്ചു, കൂടാതെ 25 പക്ഷികൾക്ക് മൂന്നക്ഷരങ്ങളുള്ള കോഡുള്ള ഫ്ളാഗും നൽകിയിട്ടുണ്ട്.
Discussion about this post

