ഡബ്ലിന്‍ : അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന. 40 വയസ്സിനു മുകളിലുള്ളവരുടെയും ട്രാന്‍സ് ജെന്റഴേ്സിന്റെയും ലൈംഗിക ക്ഷേമം കൂടി പരിഗണക്കണമെന്ന് നിർദേശിക്കുന്ന ലൈംഗികാരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ 32 ശുപാര്‍ശകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ലൈംഗികാരോഗ്യ വിവരങ്ങളുടെ മെച്ചപ്പെടുത്തല്‍, എസ് ടി ഐ, ലൈംഗികാരോഗ്യ സര്‍വ്വീസ് , മാതൃക, എച്ച് ഐ വി പരിശോധന , ഗര്‍ഭനിരോധന പദ്ധതി എന്നിവയൊക്കെയാണ് പരിഗണിക്കുന്നത്.
ക്രോവ് അയര്‍ലന്‍ഡ് അഡൈ്വസറിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍ എസ് എച്ച് എസ് ലക്ഷ്യമിട്ട 56 പ്രയോറിറ്റികളില്‍ 49 എണ്ണവും വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് വിലയിരുത്തി. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് അംഗീകരിച്ചു.

