ഡബ്ലിന്‍ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന് .
യാത്രയ്ക്കുള്ള ബാന്റിംഗ് സംവിധാനം മാറ്റിവയ്ക്കണമെന്നും , പ്രതിസന്ധിയുടെ കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ അനുവദിക്കണമെന്നും എച്ച് എസ് ഇയുടെ മാനവ വിഭവശേഷി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെട്ടു.
സ്വന്തം വാഹനങ്ങളുപയോഗിച്ച് കമ്മ്യൂണിറ്റി പരിചരണം നല്കുന്ന നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും പരാതികൾ വർധിച്ചു വരികയാണ് .പ്രതിസന്ധി ഘട്ടത്തില്‍ ഈ അവശ്യ തൊഴിലാളികളെ മറക്കരുതെന്ന് ഐ എന്‍ എം ഒ ഓര്‍മ്മിപ്പിച്ചു. നഴ്സുമാര്‍ക്കും മിഡ് വൈഫുമാർക്കും കയ്യിൽ നിന്ന് പണമെടുത്ത് സേവനം നല്‍കാനാവില്ല.ഇന്ധന പ്രതിസന്ധി സമയത്ത് ഏറ്റവും ഉയര്‍ന്ന മൈലേജ് നിരക്ക് അനുവദിക്കുമെന്നാണ് കരുതുന്നതെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

