സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന അനധികൃത കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമാണ് ഏകദേശം 73 കിലോഗ്രാം കഞ്ചാവ് ചെടിയും, 10 കിലോഗ്രാം കഞ്ചാവ് റെസിനും പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡ് (FSI) യുടെ സാങ്കേതിക വിശകലനത്തിനായി മാറ്റി. 50 വയസ്സുള്ളവരാണ് അറസ്റ്റിലായത് . നിലവിൽ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനുകളിൽ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 2 അനുസരിച്ച് ഇവരെ തടങ്കലിൽ വച്ചിരിക്കുകയാണ്.
.
“നിയമവിരുദ്ധ മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികൃതർ പ്രതിജ്ഞാബദ്ധമാണ്.” എന്ന് ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയൻ ആക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണർ ജോനാഥൻ റോബർട്ട്സ് പറഞ്ഞു.

