ഡബ്ലിൻ : അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ച വിൻഡ് ഫാം ഓപ്പറേറ്റർക്ക് €300,000- പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ . 2024-ൽ ജഡ്ജി എമിലി ഈഗന്റെ ഉത്തരവിനെതിരെയാണ് അപ്പീൽ . കാറ്റാടിപ്പാടങ്ങളുടെ ശബ്ദത്തിന്റെ അളവ് തദ്ദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതി ഇടപെടൽ.
കഴിഞ്ഞ മെയ് മാസത്തിൽ, കോ വെക്സ്ഫോർഡിലെ കിൽകോംബിലുള്ള ബാലിഡഫ് വിൻഡ്ഫാമിന്റെ പ്രവർത്തനത്തിൽ ജഡ്ജി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില സമയങ്ങളിൽ രണ്ട് ടർബൈനുകളിൽ ഒന്ന് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. എന്നാൽ വിധിന്യായത്തിൽ, ഡോണിബ്രൂക്ക് ആസ്ഥാനമായുള്ള ഓപ്പറേറ്ററായ മീനാക്ലോഗ്സ്പാർ (വിൻഡ്) ലിമിറ്റഡ് രണ്ട് വ്യത്യസ്ത കേസുകളിൽ നാല് വാദികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് മാറ്റിവയ്ക്കാൻ ജസ്റ്റിസ് ഈഗൻ സമ്മതിച്ചു. അപ്പീലിൽ തീരുമാനകുന്നതുവരെ പേയ്മെന്റ് ഓർഡറിനുള്ള ഉത്തരവ് മാറ്റിവയ്ക്കും.

