വിമാനത്തിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നതും സഹയാത്രികരുമായി വഴക്കുണ്ടാക്കുന്നതും ഇപ്പോൾ സാധാരണ സംഭവങ്ങളാണ് . സമാനമായി, ചൈനയുടെ ഷെൻഷെൻ എയർലൈൻസിൽ ശരീര ദുർഗന്ധത്തെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കത്തിനിടെ അവരെ സമാധാനിപ്പിക്കാൻ വന്ന ഫ്ലൈറ്റ് അറ്റൻഡന്റിന് കടിയേറ്റു. വഴക്കുണ്ടാക്കിയ യാത്രക്കാരിലൊരാളാണ് ഫ്ലൈറ്റ് അറ്റൻഡന്റിനെ അക്രമിച്ചത്.
തെക്കൻ ചൈനയിലെ ഷെൻഷെനിൽ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെടേണ്ട വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് സ്ത്രീ യാത്രക്കാർ തമ്മിലായിരുന്നു സംഘർഷം .ഒരാൾ മറ്റേയാളുടെ ശരീര ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മറ്റേയാൾ സഹയാത്രികന്റെ പെർഫ്യൂമിന്റെ രൂക്ഷഗന്ധത്തെക്കുറിച്ച് കുറിച്ചും പരാതി പറഞ്ഞു . ഇവർ തമ്മിലുള്ള വാക്കുതർക്കം താമസിയാതെ കയ്യാങ്കളിയിലേയ്ക്കും നയിച്ചു.തുടർന്ന് രണ്ട് വനിതാ വിമാന ജീവനക്കാരും രണ്ട് പുരുഷ സഹപ്രവർത്തകരും ഇടപെട്ട് വഴക്ക് തടയാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ സ്ത്രീകളിലൊരാൾ ഫ്ലൈറ്റ് അറ്റൻഡന്റിനെ കടിക്കുകയായിരുന്നു.
നിസാര പരിക്കേറ്റ ജീവനക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയിൽ ഉൾപ്പെട്ട രണ്ട് യാത്രക്കാരെയും പോലീസ് കൊണ്ടുപോയി. മറ്റെല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാനും ആവശ്യപ്പെട്ടു. ഒടുവിൽ രണ്ട് മണിക്കൂറിനു ശേഷമാണ് യാത്ര ആരംഭിച്ചത്.
Passenger ‘bites’ flight attendant during mid-air brawl pic.twitter.com/g7hAjhk5Zh
— The Sun (@TheSun) April 3, 2025