- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
Author: Anu Nair
ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായ ‘ ഒപ്പം ‘ എന്ന ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകണമെന്ന് ചാലക്കുടി മുൻസിഫ് കോടതി . കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്ന പ്രിൻസിക്ക് വേണ്ടി അഭിഭാഷകനായ പി നാരായണൻകുട്ടിയാണ് കേസ് ഫയൽ ചെയ്തത്. ചാലക്കുടി മുൻസിഫ് എം എസ് ഷൈനി നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 1,68,000 രൂപ കോടതി ചെലവും നൽകണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെയും സാധാരണ സ്ത്രീക്ക് നീതി ലഭിക്കാനുള്ള ആഗ്രഹത്തിൻ്റെയും ഭാഗമായാണ് നിയമപരമായ വഴി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിയും ഭർത്താവ് സജി ജോസഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു “ഈ കേസുമായി പോരാടാൻ തീരുമാനിച്ചപ്പോൾ എനിക്ക് ഏഴ് വർഷവും 2 ലക്ഷം രൂപയും നഷ്ടപ്പെട്ടു, കോടതി ഇപ്പോൾ നഷ്ടപരിഹാരം നൽകി, ഞാൻ ഇതിനായി പോകാൻ കാരണമുണ്ട്, ഒരു സ്ത്രീക്ക് നിയമ സംരക്ഷണം ഉണ്ടെന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിലും,…
ന്യൂഡൽഹി : 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായത് . 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ ബില്ലിനെ എതിർത്തു. ആശങ്കകൾ അനാവശ്യമാണെന്നും, മുസ്ലീങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടത്തിയത്. ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ വോട്ടുചോര്‍ച്ച ഉണ്ടായില്ല. കേരളത്തില്‍നിന്നുള്ള എംപിമാരടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. ബില്‍ മുസ്ലിംകളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച അസദുദീന്‍ ഒവൈസി ബില്‍ പ്രതീകാത്മകമായി കീറി. ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഒപ്പമുള്ള കരട് ബില്ലില്‍ ഇവ ചേര്‍ത്തിരുന്നില്ല. ഇന്ന് ബില്‍ രാജ്യസഭയില്‍…
ന്യൂദൽഹി : വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച മോദി സർക്കാരിന് നന്ദി പറഞ്ഞ് മുസ്ലീം സ്ത്രീകൾ . കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇന്ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത് . കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ മുസ്ലീം സമുദായാംഗങ്ങൾ ബില്ലിൻ്റെ അവതരണത്തെ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ആനന്ദ്പുര, കോക്ത പ്രദേശങ്ങളിൽ ബുർഖ ധരിച്ച മുസ്ലീം സ്ത്രീകൾ റോസാപ്പൂക്കൾ പിടിച്ച് “നന്ദി, മോദിജി”, “ഞങ്ങൾ മോദിജിയെ പിന്തുണയ്ക്കുന്നു” എന്നീ പ്ലക്കാർഡുകളും വഹിച്ചു ഘോഷയാത്രയും നടത്തി . ഹതായ് ഖേഡ ഡാമിന് സമീപവും സമാനമായ ആഘോഷങ്ങൾ നടന്നിരുന്നു. യുവാക്കളും ബില്ലിനെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി രംഗത്തെത്തി. വഖഫ് ബോർഡിന്റെ സ്വത്തുക്കളിൽ ആരാണ് ഇടപാട് നടത്തുന്നതെന്നും ആർക്കാണ് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നതെന്നും ഭോപ്പാലിലെ ജനങ്ങൾക്ക് അറിയാമെന്ന് ഹുസൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ പറഞ്ഞു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ ചർച്ച നടത്തും. അനിശ്ചിതകാല സമരം 52-ാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വീണാ ജോർജുമായുള്ള ചർച്ചയിൽ ഓണറേറിയം, റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കാകും മുൻഗണന നൽകുന്നതെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ‘കഴിഞ്ഞ തവണത്തേത് പോലെ ഈ യോഗം അവസാനിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മന്ത്രിക്കും സർക്കാരിനും ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അറിയാം. കേവലമായ പ്രഖ്യാപനങ്ങളിലോ ഉറപ്പുകളിലോ ഞങ്ങൾക്ക് താൽപ്പര്യമില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ ഞങ്ങൾ പ്രതിഷേധം അവസാനിപ്പിക്കൂ, ”അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനാൽ ഇത്തവണത്തെ യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ .ആശ പ്രവർത്തകർ കേന്ദ്ര പദ്ധതിയുടെ പരിധിയിൽ വരുന്നവരാണെന്നും അവരുടെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും…
കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിർദേശം. വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രക്ഷിതാക്കൾക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്. തങ്ങൾക്കെതിരായ സിബിഐയുടെ നടപടി റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം വേണമെന്നും കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു . കുട്ടികളുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സിബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ രക്ഷിതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ലൈംഗികാതിക്രമത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നും സിബിഐ വാദിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളോട് ഏപ്രിൽ 25ന് ഹാജരാകാൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസിൽ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. പീഡനവിവരം അറിഞ്ഞ രക്ഷിതാക്കൾ മൗനം പാലിച്ചു. പോലീസിനെ ഉടൻ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആലപ്പുഴ : പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പതിനേഴുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. അതിനു പിന്നാലെ സഹപാഠി ഒളിവിൽ പോയിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും തേടി സഹപാഠിയായ 17കാരൻ ആലപ്പുഴയിൽ തിരിച്ചെത്തിയതിനെ പോലീസ് പോക്‌സോ ആക്‌ട് പ്രകാരം കേസെടുത്തത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് 17 കാരനെ അറസ്റ്റ് ചെയ്തത്. 17കാരൻ ഇപ്പോൾ തങ്ങളുടെ കസ്റ്റഡിയിലാണെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നാഗപട്ടണം: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ മരണവാർത്ത തള്ളി നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസം . ഇവിടുത്തെ ഉദ്യോഗസ്ഥരാണ് മരണവാർത്ത തള്ളി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത് . നിത്യാനന്ദ സുരക്ഷിതമായി കഴിയുന്നുവെന്നാണ് കൈലാസത്തിന്റെ പ്രസ്താവന. ഏപ്രിൽ 3 ന് രാവിലെ 5.00 നും വൈകുന്നേരം 4.30 നും നിത്യാനന്ദ ഭക്തരെ അഭിസംബോധന ചെയ്യുമെന്നും അവർ അറിയിച്ചു. മാർച്ച് 30 ന് നടന്ന തത്സമയ ഉഗാദി ആഘോഷങ്ങളിൽ നിത്യാനന്ദ ഭക്തരെ അനുഗ്രഹിച്ചതായും കൈലാസ അധികൃതർ അറിയിച്ചു. അവരുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന പരിപാടിയുടെ യൂട്യൂബ് വീഡിയോയും അവർ പുറത്തുവിട്ടു. നിത്യാനന്ദയെ അപകീർത്തിപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ അപവാദപ്രചാരണമാണ് വ്യാജവാർത്തയെന്ന് വിശേഷിപ്പിച്ച കൈലാസ, ഈ വാർത്ത ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുകയും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന് കുറ്റപ്പെടുത്തി.നിത്യാനന്ദയ്‌ക്കെതിരെ നേരത്തെ എഴുപതിലധികം വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കൈലാസ കൂട്ടിച്ചേർത്തു. നിത്യാനന്ദ മരിച്ചെന്ന് കഴിഞ്ഞ ദിവസം സഹോദരിയുടെ മകനായ സുന്ദരേശ്വരനാണ് പുറത്തറിയിച്ചത്. സനാതന ധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’…
ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു . 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്ന ബിൽ ദേശീയ താൽപ്പര്യം മുൻ നിർത്തിയുള്ളതാണെന്നും, രാജ്യത്തിന് മുഴുവൻ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുമെന്നും റിജിജു പറഞ്ഞു. ‘ ഇന്ന് ഒരു ചരിത്ര ദിനമാണ്, വഖഫ് ഭേദഗതി ബിൽ 2025 ലോക്‌സഭയിൽ അവതരിപ്പിക്കും, ദേശീയ താൽപ്പര്യം മുൻനിർത്തി അവതരിപ്പിച്ച ഈ ബില്ലിനെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ മാത്രമല്ല, രാജ്യം മുഴുവൻ പിന്തുണയ്ക്കുമെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ബില്ലിനെ എതിർക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ ആണ്, എൻ്റെ ബാക്കി വാദങ്ങൾ ഞാൻ സഭയിൽ അവതരിപ്പിക്കും. ‘ – വഖഫ് ബിൽ മുസ്ലീം സമുദായത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആശങ്കകളോട് പ്രതികരിക്കവെയാണ് റിജിജുവിൻ്റെ പരാമർശം.
കൊച്ചി : ‘എമ്പുരാനെ’യും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബെന്യാമിൻ . ഇന്നത്തെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ചിത്രത്തിന് ഏറെ പ്രസക്തി ഉണ്ടെന്നാന് ബെന്യാമിൻ പറയുന്നത് . ഇന്ത്യയിലെ ഫാസിസത്തിൻ്റെ വ്യാപ്തിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, കാര്യങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നതിൻ്റെ സൂചകമായി സിനിമ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. വിമർശനങ്ങൾക്കിടയിലും ഉറച്ചുനിന്ന മുരളി ഗോപിയെയും പൃഥ്വിരാജിനെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….. എമ്പുരാൻ ഇന്നലെ രാത്രി കണ്ടു. ഈ ഴോണറിൽ പെട്ട സിനിമകളുടെ ഒരു ആസ്വാദകനല്ല ഞാൻ. ബാഹുബലി, പുഷ്പ പോലെയുള്ള ചിത്രങ്ങൾ കണ്ടതുമില്ല. എങ്കിലും മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നാണ് തോന്നിയത്. അതിനു കാരണം പൃഥ്വിയുടെ സംവിധായക മികവ് തന്നെ. ഹോളിവുഡ് സിനിമകളിൽ കാണുന്ന തരം സീനുകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. പൂർണ്ണമായും ഒരു കച്ചവട സിനിമയാണ് എന്നറിഞ്ഞു കൊണ്ട് തീയേറ്ററിൽ എത്തുന്ന പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ലല്ലോ. രണ്ടാമത് മുരളി…
ലുധിയാന ; പാക് ചാര സംഘടനയുമായി ബന്ധപ്പെട്ട ഏജന്റ് പഞ്ചാബിൽ അറസ്റ്റിൽ . ഉത്തർപ്രദേശിലെ യുപി സഹരൻപൂരിലെ ബറോളി വില്ലേജിൽ താമസിക്കുന്ന ജാവേദ് എന്ന ജയ്വീർ ത്യാഗിയാണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ലുധിയാനയിലാണ് താമസിക്കുന്നത്. പഞ്ചാബിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് കൗണ്ടർ ഇൻ്റലിജൻസ് (സിഐ) ജാവേദിനെ പിടികൂടിയത്. ഇയാളിൽ നിന്ന് ഗ്രനേഡ് കണ്ടെടുത്തതായും ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഐഎസ്ഐയിൽ ഏജന്റായി പ്രവർത്തിക്കുന്ന സെഹ്ലാമിന്റെ ബന്ധുവാണ് ജാവേദ്. ഇരുവരും ചേർന്ന് ഭീകരാക്രമണത്തിലൂടെ സംസ്ഥാനത്തിൻ്റെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി ഗൗരവ് യാദവ് പറഞ്ഞു.അമൃത്‌സറിലെ താര വാല പുലിനടുത്ത് ഇയാളുടെ മറ്റ് കൂട്ടാളികൾ ഒളിവിൽ കഴിയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ജാവേദ് ലുധിയാനയിൽ താമസിക്കുന്നുണ്ടെന്നും മെസേജിംഗ് ആപ്പുകൾ വഴി സെഹ്‌ലാമുമായി ബന്ധപ്പെട്ടിരുന്നതായും ഡിജിപി പറഞ്ഞു.സെഹ്‌ലാമിൻ്റെ നിർദ്ദേശപ്രകാരമാണ് ജാവേദ് ഗ്രനേഡ് വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
