ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത് . മുട്ടിലിഴഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് സുരേഷ് ഗോപി മടങ്ങിയത്. പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു.വികാരി ജോൺ സൺ കക്കാട് മുത്തിയുടെ രൂപവും മോതിരവും സുരേഷ് ഗോപിക്ക് സമ്മാനമായി നൽകി.
ബി ജെ പി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് , ജനറൽ സെക്രട്ടറി ടി.എസ്. മുകേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി.സിജു, പ്രസാദ് ടി.ഡി. ബിജു വട്ടലായി, സി.ടി. ജെയ്ജു എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ ജോഫിൻ ആലപ്പാട്ട്, ജൂലിയസ് വെളിയത്തും സന്നിഹിതരായിരുന്നു. അതേ സമയം, വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതിൽ, വഖഫ് നൻമയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

