ന്യൂഡൽഹി ; എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെ പ്രതി ചേർന്ന് കുറ്റപത്രം സമർപ്പിച്ച് എസ്എഫ്ഐഒ . കേന്ദ്ര കമ്പനി കാര്യമന്ത്രാലയം വീണയ്ക്കെതിരായ പ്രോസികൂഷൻ നടപടികൾക്ക് അനുമതി നൽകി.
വീണയുടെ കമ്പനിയായ എക്സലോജിക്ക് സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. എസ്എഫ്ഐഒ റിപ്പോർട്ട് പ്രകാരം എക്സലോജിക്കിന് 2.70 കോടി രൂപ നൽകിയിരുന്നു. വീണയ്ക്കെതിരായ കുറ്റങ്ങൾ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ പ്രോസിക്യൂഷൻ നടപടികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകരിച്ചു
വീണ വിജയൻ, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, സിഎംആർഎൽ ചീഫ് ജനറൽ മാനേജർ ഓഫ് ഫിനാൻസ് പി. സുരേഷ് കുമാർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രാലയം അനുമതി നൽകി. കോർപ്പറേറ്റ് തട്ടിപ്പ് നിയമങ്ങൾക്ക് കീഴിലുള്ള ഗുരുതരമായ നിയമ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം പ്രകാരം വീണയ്ക്ക് 2.70 കോടി രൂപ നൽകിയത് CMRL-ൽ നിന്നും അതിൻ്റെ അനുബന്ധ സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നുമാണ്. ശശിധരൻ കർത്തയും ഭാര്യയും എംപവർ ഇന്ത്യയുടെ ഡയറക്ടർമാരാണ്.
കമ്പനീസ് ആക്ട് 447 വകുപ്പ് പ്രകാരമാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.ജനുവരി അവസാനത്തോടെ കേസിലെ അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ നടപടികൾക്കായി കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.