ചെന്നൈ : നടൻ രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം . കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം . തൃശൂർ സ്വദേശിയാണ്. 1970 കളിൽ മലയാളം , തമിഴ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രവികുമാർ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ.
1967 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ അമ്മയാണ് രവികുമാറിനെ ശ്രദ്ധേയനാക്കിയത് . ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ,