- അയണ് ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന
- വിശ്വാസികളുടെ പുണ്യദിനം; ഈസ്റ്റർ ദിനത്തിലെ വിശേഷങ്ങൾ അറിയാം
- എൽ പി ജി ക്ഷാമമില്ല , രാജ്യം പോകുന്നത് ശരിയായ നിലപാടിലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ : വെട്ടിലായി രാഹുൽ
- ആവേശം വാനോളമുയർത്തി പ്രധാനമന്ത്രി തലസ്ഥാന നഗരിയിൽ ; കരമന വരെ റോഡ് ഷോ
- ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം അപ്രത്യക്ഷമാകും ; ഇടതുപക്ഷം പ്രത്യയശാസ്ത്രത്തിന് വേണ്ടി നിലകൊള്ളുന്നില്ല ; രാഹുൽ
- എൽ.ഡി.എഫ്. സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു ; തിരുവല്ലയെ വികസനത്തിന്റെ നഗരമാക്കി മാറ്റും ; മോദി
- കൂടുതൽ ചോദ്യം ചെയ്യൽ വേണം ; രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- ലോംഗ്ഫോർഡിലെ വാഹനാപകടം; പരിക്കേറ്റ യുവാവ് മരിച്ചു
Author: Anu Nair
വാഷിംഗ്ടൺ ; യുഎസ് കനത്ത താരിഫ് ചുമത്തിയതോടെ റഷ്യയ്ക്ക് എണ്ണ ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . റഷ്യയിൽ നിന്നുള്ള എണ്ണ വിൽപ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രമ്പിന്റെ ഈ അവകാശവാദം. കഴിഞ്ഞ മാസം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 27 മുതൽ അധിക തീരുവ പ്രാബല്യത്തിൽ വരും. ഇത്തരത്തിൽ തീരുവ വർധിപ്പിച്ചത് ഇന്ത്യയെ റഷ്യയുമായുള്ള വാണിജ്യബന്ധത്തിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നാണ് ട്രമ്പ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു നീക്കവും നടത്തിയില്ലെങ്കിൽ റഷ്യയിൽ ഉപരോധം ഏർപ്പെടുത്തുമെന്നും അവരിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ചൈനയും ഇന്ത്യയുമാണ്. ” അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അതായത് എണ്ണയുടെ 40 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ചൈന…
വാഷിംഗ്ടൺ : യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനോ നിർത്തുന്നതിനോ ഉള്ള ഒരു കരാറുമില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്ക ഉച്ചകോടി അവസാനിച്ചു. അലാസ്കയിലെ ആങ്കറേജിൽ ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയാണ് ഇരുവരും നടത്തിയത്. ഉച്ചകോടിക്ക് ശേഷം താനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഏറെ മെച്ചപ്പെട്ട തരത്തിൽ ചർച്ച നടത്തിയെങ്കിലും അന്തിമ കരാറിൽ എത്തിയില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ഞങ്ങൾ സമ്മതിച്ച നിരവധി, നിരവധി കാര്യങ്ങളുണ്ട് . ഞങ്ങൾ ചില പുരോഗതി കൈവരിച്ചു. അതിനാൽ മെച്ചപ്പെട്ട കരാർ ഉണ്ടാകുന്നതുവരെ ഒരു കരാറും ഉണ്ടാകില്ല. ഇനി വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. ചിലത് അത്ര പ്രാധാന്യമുള്ളതല്ല. ചിലത് ഏറ്റവും പ്രധാനപ്പെട്ടതാണ്, പക്ഷേ നമ്മൾ അവിടെ എത്താൻ വളരെ നല്ല സാധ്യതയുണ്ട്. “ ട്രംപ് പറഞ്ഞു. അതേസമയം, താനും ട്രംപും ഒരു “ധാരണ”യിലെത്തിയെന്നും “പുതുതായി വരുന്ന പുരോഗതിയെ തകർക്കരുതെന്ന്” യൂറോപ്പിന് മുന്നറിയിപ്പ് നൽകിയെന്നും റഷ്യൻ പ്രസിഡന്റ്…
മുംബൈ : മുംബൈയിൽ കനത്ത മഴ. പലയിടത്തും ജനജീവിതം സ്തംഭിച്ചു. റോഡുകൾ വെള്ളക്കെട്ടുകളായി മാറി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം .മുംബൈയിലും റായ്ഗഡ് ജില്ലയിലും റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിലെ വിക്രോളി വെസ്റ്റ് പ്രദേശത്ത്, വർഷ നഗറിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ മണ്ണിടിച്ചിലിലാണ് രണ്ട് പേർ മരിച്ചത് . രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. സിയോൺ, കുർള, ചെമ്പൂർ, അന്ധേരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ് . സിയോണിലെ ഷൺമുഖാനന്ദ് ഹാൾ റോഡിൽ ഏകദേശം ഒന്നര അടി വരെ വെള്ളം ഉയർന്നു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി. വെള്ളപ്പൊക്കം കാരണം അന്ധേരി സബ്‌വേ അടച്ചത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വെള്ളിയാഴ്ച രാവിലെ 8:30 നും ശനിയാഴ്ച പുലർച്ചെ 5:30 നും ഇടയിലുള്ള 21 മണിക്കൂറിനുള്ളിൽ,…
ന്യൂഡൽഹി : ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ രാംദാസ് സോറൻ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് സോഷ്യൽ മീഡിയയിൽ മരണവിവരം പങ്ക് വച്ചത് . ഈ മാസം ആദ്യം, രാംദാസ് സോറൻ തന്റെ വസതിയിലെ ശുചിമുറിയിൽ വീഴുകയും , തുടർന്ന് അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു . വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടർന്നു. ഘട്‌സിലയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രാംദാസ് സോറൻ 2024 ഓഗസ്റ്റ് 30 നാണ് ജാർഖണ്ഡ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കമുള്ളവർ അനുശോചനം അർപ്പിച്ചു.
താമരശേരി: താമരശേരിയിൽ ഒൻപതുകാരി അനയ മരിച്ചത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചെന്ന് റിപ്പോർട്ട്. താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മരിച്ച അനയ വീടിനടുത്തുള്ള കുളത്തിൽ കുളിക്കാറുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പാണ് കുട്ടി അവസാനമായി കുളത്തിൽ വന്ന് കുളിച്ചത്. വെള്ളത്തിൽ ഒഴുക്ക് നിന്നാൽ, കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. നാട്ടുകാരെല്ലാം കുളിക്കുന്ന കുളമാണിത്. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റും ഇവിടെ വരാറുണ്ട്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയിലാണ്.
കൊച്ചി : സിനിമാ കലാകാരന്മാരുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വനിത . ശ്വേത മേനോനാണ് ഇനി അമ്മയുടെ അമരത്ത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസ്സനും ചുമതലയേൽക്കും. നടൻ ദേവനെ 127 നെതിരെ 159 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനം നേടിയത്. സംഘടനയിലെ 500 അംഗങ്ങളിൽ 298 പേർ ഇത്തവണ വോട്ട് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 357 വോട്ടുകളിൽ നിന്ന്ഏറെ കുറവാണിത്. . ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ രവീന്ദ്രനെ 115 നെതിരെ 172 വോട്ടുകൾ നേടി പരാജയപ്പെടുത്തി. ട്രഷററായി ഉണ്ണി ശിവപാൽ 167 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അനൂപ് ചന്ദ്രൻ 108 വോട്ടുകൾ നേടി. വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ജയൻ ചേർത്തല , ലക്ഷ്മിപ്രിയ എന്നിവർ നേടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ സരയു മോഹൻ , അഞ്ജലി നായർ ,…
ന്യൂഡൽഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർ എസ് എസിനെ പ്രശംസിച്ച് ഇഷ്ടപ്പെടാതെ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് . കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആർഎസ്‌എസ് രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുമായി ബന്ധമുണ്ടെന്നുമാണ് ഷമയുടെ വിമർശനം. “കഴിഞ്ഞ 100 വർഷമായി ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ ഈ എൻജിഒ എന്താണ് ചെയ്തത്. . ബാപ്പുവിനെ കൊന്ന ഗോഡ്‌സെ എന്ന വ്യക്തിയെ ഈ എൻജിഒ സൃഷ്ടിച്ചു. അദ്ദേഹം പറയുന്ന എൻജിഒ ഇതാണെങ്കിൽ, ഞാൻ ഇതിനെ എൻജിഒ എന്ന് വിളിക്കില്ല. ഇതൊരു എൻജിഒ അല്ല, പക്ഷേ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു സംഘടനയാണിത്…” ഷമ മുഹമ്മദ് പറഞ്ഞു. കോൺഗ്രസ് എംപി ഇമ്രാൻ മസൂദും മോദിയ്ക്കെതിരെ രംഗത്തെത്തി. “അവർ 52 വർഷമായി തിരംഗ ഉയർത്തിയില്ല, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകിയില്ല. അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിർത്തിരുന്നു. ആസാദ് ഹിന്ദ് ഫൗജിനെതിരെ പോരാടാൻ ബ്രിട്ടീഷ് സൈന്യത്തിൽ ചേരാൻ അവർ…
ചെന്നൈ : പ്രശസ്ത തമിഴ് നടി കസ്തൂരി ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ ആഭിമുഖ്യത്തിലാണ് കസ്തൂരി പാർട്ടി അംഗത്വമെടുത്തത് . അവർക്കൊപ്പം, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും നോമിസ് സൗത്ത് ക്വീൻ ഇന്ത്യയുടെ പ്രസിഡന്റുമായ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. തമിഴ് സിനിമാ വ്യവസായത്തിലെ ഫയർ ബ്രാൻഡായി അറിയപ്പെടുന്ന കസ്തൂരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയെ അനുകൂലിച്ച് സംസാരിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ പിന്തുണച്ച് പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ന്യൂഡൽഹി ; ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും . പാർട്ടി ഓഫീസിൽ നടന്ന ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങിലാണ് രാഹുൽ പങ്കെടുത്തത് . ഇത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടിയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല . എന്നാൽ കഴിഞ്ഞ വർഷത്തെ ഇരിപ്പിട ക്രമീകരണത്തിൽ വിവാദങ്ങൾ ഉയർന്നതിനാലാണ് രാഹുൽ ഗാന്ധി പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ദേശീയ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്ന രാഹുലിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു . “ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്ന് എന്റെ കൂടെയുള്ള ടിവി ചർച്ചയിൽ കോൺഗ്രസ് വക്താവ് സ്ഥിരീകരിച്ചു. ഇതൊരു ദേശീയ ആഘോഷമായിരുന്നു, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പാകിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ ഗാന്ധി – മോദി വിരോധത്തിൽ ദേശ് & സേന വിരോധ് ചെയ്യുന്നു! ലജ്ജാകരമായ പെരുമാറ്റം. ഇത്…
ആലപ്പുഴ : ധൻബാദ്-ആലപ്പുഴ ട്രെയിനിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്‌ലറ്റിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം . ധൻബാദിൽ നിന്നുള്ള ട്രെയിൻ ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത് . ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ടോയ്‌ലറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ ഒരു സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ബാഗിൽ തിരുകി വച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു . ബീഹാറിലായിരുന്നു സംഭവം. സ്വന്തം പിതാവിൽ നിന്ന് ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
