ന്യൂഡൽഹി : ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയും ജെഎംഎം എംഎൽഎയുമായ രാംദാസ് സോറൻ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് സോഷ്യൽ മീഡിയയിൽ മരണവിവരം പങ്ക് വച്ചത് .
ഈ മാസം ആദ്യം, രാംദാസ് സോറൻ തന്റെ വസതിയിലെ ശുചിമുറിയിൽ വീഴുകയും , തുടർന്ന് അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു . വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടർന്നു. ഘട്സിലയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രാംദാസ് സോറൻ 2024 ഓഗസ്റ്റ് 30 നാണ് ജാർഖണ്ഡ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കമുള്ളവർ അനുശോചനം അർപ്പിച്ചു.
Discussion about this post

