തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ ക്യാമ്പിലെ ആവേശം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരിയിൽ. കിള്ളിപ്പാലം മുതൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കരമന വരെ റോഡ് ഷോ പുരോഗമിക്കുകയാണ് . ബിജെപി സംസ്ഥാന പ്രസിഡന്റും നേമത്ത് നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറും വട്ടിയൂർക്കാവിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖയും മോദിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നു.
ബിജെപി നേതൃത്വം എ പ്ലസ് മണ്ഡലങ്ങളായി കണക്കാക്കുന്നയിടങ്ങളാണ് നേമവും വട്ടിയൂർക്കാവും . തലസ്ഥാന നഗരത്തിൽ ചരിത്രപരമായ വിജയം ഉറപ്പാക്കാൻ മോദിയുടെ റോഡ് ഷോ സഹായം ചെയ്യുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത് . തിരുവല്ലയിൽ പ്രചാരണം പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 6 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത് . ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ സംസ്ഥാന സന്ദർശനമാണിത്. കോട്ടയത്തെ ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലേക്ക് എത്തിയത്.

