ന്യൂഡൽഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർ എസ് എസിനെ പ്രശംസിച്ച് ഇഷ്ടപ്പെടാതെ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് . കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആർഎസ്എസ് രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുമായി ബന്ധമുണ്ടെന്നുമാണ് ഷമയുടെ വിമർശനം.
“കഴിഞ്ഞ 100 വർഷമായി ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ ഈ എൻജിഒ എന്താണ് ചെയ്തത്. . ബാപ്പുവിനെ കൊന്ന ഗോഡ്സെ എന്ന വ്യക്തിയെ ഈ എൻജിഒ സൃഷ്ടിച്ചു. അദ്ദേഹം പറയുന്ന എൻജിഒ ഇതാണെങ്കിൽ, ഞാൻ ഇതിനെ എൻജിഒ എന്ന് വിളിക്കില്ല. ഇതൊരു എൻജിഒ അല്ല, പക്ഷേ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു സംഘടനയാണിത്…” ഷമ മുഹമ്മദ് പറഞ്ഞു.
കോൺഗ്രസ് എംപി ഇമ്രാൻ മസൂദും മോദിയ്ക്കെതിരെ രംഗത്തെത്തി. “അവർ 52 വർഷമായി തിരംഗ ഉയർത്തിയില്ല, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സംഭാവന നൽകിയില്ല. അവർ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ എതിർത്തിരുന്നു. ആസാദ് ഹിന്ദ് ഫൗജിനെതിരെ പോരാടാൻ ബ്രിട്ടീഷ് സൈന്യത്തിൽ ചേരാൻ അവർ ആളുകളെ പ്രേരിപ്പിക്കുകയായിരുന്നു. അതിനാൽ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ അവർക്ക് ഒരു സംഭാവനയും ഉണ്ടായിരുന്നില്ല… ആ 52 വർഷത്തിന് അവർ കണക്ക് നൽകണം.” എന്നാണ് ഇമ്രാൻ മസൂദ് പറയുന്നത് .
രാഷ്ട്രത്തിനായുള്ള 100 വർഷത്തെ സേവനം പൂർത്തിയാക്കിയതിനാണ് മോദി ഇന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ പ്രശംസിച്ചത്. “ലോകത്തിലെ ഏറ്റവും വലിയ എൻജിഒ” എന്ന് ആർ എസ് എസിനെ വിശേഷിപ്പിക്കുകയും രാഷ്ട്രനിർമ്മാണത്തിനുള്ള അതിന്റെ സംഭാവനയെ പ്രശംസിക്കുകയും ചെയ്തു.

