ന്യൂഡൽഹി : വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യ തദ്ദേശീയവും ദീർഘദൂരശേഷിയുള്ളതുമായ വ്യോമ പ്രതിരോധ സംവിധാനം ‘പ്രൊജക്റ്റ് കുശ’യുമായി അതിവേഗം മുന്നോട്ട് കുതിക്കുകയാണ് . 350 കിലോമീറ്റർ ദൂരത്ത് വച്ചുപോലും ശത്രുവിനെ തുരത്താൻ കഴിയുന്ന ഒരു തദ്ദേശീയ ലോംഗ് റേഞ്ച് സർഫേസ് ടു എയർ (എൽആർ-എസ്എഎം) സംവിധാനം ഒരുങ്ങുകയാണ്. ഏകദേശം ₹21,700 കോടി ചെലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ ഇന്ത്യൻ വ്യോമസേന അംഗീകാരം നൽകി.
വിദേശ ആയുധങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ആയുധങ്ങളുടെ ശേഖരം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ മുതൽ ക്രൂയിസ് മിസൈലുകൾ വരെ നേരിടാൻ ഈ സംവിധാനത്തിന് കഴിയും.
എല്ലാത്തരം വ്യോമ ഭീഷണികളെയും തടയാൻ കഴിയുമെന്ന് ഉറപ്പാക്കാൻ കഴിയുന്ന മൂന്ന് ഘട്ട സാങ്കേതികവിദ്യയോടെയാണ് പ്രോജക്റ്റ് കുശ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ തുടങ്ങിയ ലക്ഷ്യങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്ത M1 മിസൈൽ (150 കിലോമീറ്റർ പരിധിയുള്ളത്); സ്റ്റെൽത്ത് വിമാനങ്ങളെയും അതിവേഗ ഭീഷണികളെയും നേരിടാൻ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന M2 മിസൈൽ (250 കിലോമീറ്റർ) എന്നിവ ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.
M3 മിസൈൽ (350–400 കിലോമീറ്റർ) AWACS വിമാനങ്ങളെയും മറ്റ് വലിയ വ്യോമ ലക്ഷ്യങ്ങളെയും വെടിവയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 80%-ത്തിലധികം “സിംഗിൾ-ഷോട്ട് കിൽ പ്രോബബിലിറ്റി” ഈ സിസ്റ്റത്തിന് ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. ഒരൊറ്റ മിസൈൽ വിക്ഷേപണത്തിലൂടെ കൃത്യമായി ലക്ഷ്യത്തെ തകർക്കാനുള്ള സാധ്യത ഇതിനു കൂടുതലാണ്.
LR-SAM സംവിധാനം അയൺ ഡോമിനെയും പരാജയപ്പെടുത്തും എന്നതാണ് ഏറ്റവും വലിയ കാര്യം. അമേരിക്കയുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD), പാട്രിയറ്റ് മിസൈൽ സിസ്റ്റം, റഷ്യയുടെ എസ്-400 ട്രയംഫ് തുടങ്ങിയവയെ വെല്ലുന്നതാകും ഈ സംവിധാനം എന്നും വിവിധ റിപ്പോര്ട്ടുകള് പറയുന്നു.
എസ്-400 ന്റെ അഞ്ച് സ്ക്വാഡ്രണുകൾക്ക് ഏകദേശം ₹45,000 കോടി ചിലവാകുമ്പോൾ, കുഷയുടെ അഞ്ച് സ്ക്വാഡ്രണുകൾ വെറും ₹21,700 കോടിക്ക് വികസിപ്പിച്ചെടുക്കാനാകും.മിസൈൽ ചെലവിലും ഗണ്യമായ വ്യത്യാസമുണ്ട്. ഒരു എസ്-400 മിസൈലിന് ഏകദേശം ₹100 കോടി വില വരുമ്പോൾ, ഒരു കുഷ മിസൈൽ ₹40–50 കോടിക്ക് നിർമ്മിക്കുന്നു.
അമേരിക്കയുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD), പാട്രിയറ്റ് മിസൈൽ സിസ്റ്റം, റഷ്യയുടെ എസ്-400 ട്രയംഫ് തുടങ്ങിയവയെ വെല്ലുന്നതാകും ഇന്ത്യയുടെ

