ആലപ്പുഴ : ധൻബാദ്-ആലപ്പുഴ ട്രെയിനിലെ ടോയ്ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം . ധൻബാദിൽ നിന്നുള്ള ട്രെയിൻ ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത് . ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ടോയ്ലറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
സമാനമായ ഒരു സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ട്രെയിനിലെ ടോയ്ലറ്റിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ബാഗിൽ തിരുകി വച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു . ബീഹാറിലായിരുന്നു സംഭവം. സ്വന്തം പിതാവിൽ നിന്ന് ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തി.

