ചെന്നൈ : പ്രശസ്ത തമിഴ് നടി കസ്തൂരി ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ ആഭിമുഖ്യത്തിലാണ് കസ്തൂരി പാർട്ടി അംഗത്വമെടുത്തത് . അവർക്കൊപ്പം, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും നോമിസ് സൗത്ത് ക്വീൻ ഇന്ത്യയുടെ പ്രസിഡന്റുമായ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.
തമിഴ് സിനിമാ വ്യവസായത്തിലെ ഫയർ ബ്രാൻഡായി അറിയപ്പെടുന്ന കസ്തൂരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയെ അനുകൂലിച്ച് സംസാരിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ പിന്തുണച്ച് പോസ്റ്റുകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ അവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
Discussion about this post

