Author: Anu Nair

പാലക്കാട് : പ്രണയം നിരസിച്ചതിന് പതിനേഴുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ അറസ്റ്റിൽ . എറിഞ്ഞ ബോംബ് പൊട്ടാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുലും തോലന്നൂർ സ്വദേശി അഖിലുമാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പെൺകുട്ടിയുടെ കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ തകർന്നു. പെൺകുട്ടി നേരത്തെ രാഹുലുമായും അഖിലുമായും സൗഹൃദത്തിലായിരുന്നു. ചില പ്രശ്‌നങ്ങൾ കാരണം പെൺകുട്ടി അവരിൽ ഒരാളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനുശേഷം, ഇരുവരും ബൈക്കിൽ എത്തി വീടിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു . ആദ്യം വീടിന്റെ ജനൽച്ചില്ല് തകർത്തു. പിന്നീട് പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞെങ്കിലും മഴ പെയ്തതിനാൽ അത് കത്തിയില്ല. തുടർന്ന് ആക്രമണം നടന്ന ഉടൻ ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാക്കളിൽ ഒരാൾ കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

Read More

കോഴിക്കോട് : ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മൂന്നുമാസം പ്രായമായ കുഞ്ഞിനാണ് രോഗ ബാധ. കുഞ്ഞ് 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്നാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗബാധയേറ്റതെന്നാണ് നിഗമനം. കോഴിക്കോട് രോഗം സ്ഥിരീകരിച്ച 49വയസുള്ള വ്യക്തിയും ചികിത്സയില്‍ തുടരുകയാണ്. രോഗികളുടെ വീടിന്റെ പരിസരത്തുള്ള കിണറുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തി വരുന്നു. ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് താമരശേരിയില്‍ ഒരു കുട്ടി ഇതേ ആഴ്ച തന്നെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധായാല്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരിസരത്തുള്ള ജലാശയങ്ങളില്‍ കുളിക്കുന്നതിനും കിണര്‍ വെള്ളം കുടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

Read More

ന്യൂഡൽഹി ; വോട്ടർപട്ടികയും വോട്ടും വെവ്വേറേ വിഷയങ്ങളാണെന്നും രണ്ടിനും രണ്ടു നിയമമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . വോട്ടർ പട്ടിക വിഷയത്തിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുമ്പോഴാണ് കള്ളവോട്ടാകുന്നത്. വോട്ടർ പട്ടികയിൽ ഒന്നിലേറെയിടത്ത് പല കാരണങ്ങളാൽ ഒരാളുടെ പേരു വരാം. അത് തിരുത്താൻ പ്രത്യേക തീവ്ര പരിശോധന നടത്താറുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച പത്തരലക്ഷത്തോളം പരിശോധകർ പട്ടികകൾ പരിശോധിക്കുകയാണ്. പിശകുള്ളത് തിരുത്തും. സെപ്തംബർ ഒന്നുവരെ ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് ബൂത്ത്തലത്തിൽ വരെ കരട് വോട്ടർ പട്ടിക പരിശോധിക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്. ഇനിയും ചെയ്യാവുന്നതാണ്‌. വോട്ടർ പട്ടിക നോക്കിയല്ല, ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നുണ്ടോ എന്ന് നോക്കിയാണ് തെരഞ്ഞെടുപ്പ് കൃത്യത വിലയിരുത്തേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ആവർത്തിക്കുകയാണ് ചിലർ. വോട്ടർമാരുടെ അനുമതിയില്ലാതെ അവരുടെ പേരുവിവരങ്ങളും ചിത്രവും ദുർവിനിയോഗിച്ചു. വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. വോട്ടു മോഷണം എന്ന ആരോപണം കള്ളക്കഥയാണ്. ആരോപണം ഭരണഘടനയെ അപമാനിക്കലാണ്. ആരോപണത്തിൻ്റെ…

Read More

ബെംഗളൂരു ; ചൈനയ്ക്ക് ശേഷം ഫോക്‌സ്‌കോണിന്റെ രണ്ടാമത്തെ വലിയ ആഗോള യൂണിറ്റ് ബെംഗളൂരുവിൽ . ദേവനഹള്ളിക്ക് സമീപമുള്ള ഫോക്‌സ്‌കോൺ ഫാക്ടറിയിൽ ഐഫോൺ 17 ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ആപ്പിളിന്റെ ഇന്ത്യയിലെ ഉൽപ്പാദന വളർച്ചയിലെ സുപ്രധാന ചുവടുവയ്പ്പാണിത്. ബെംഗളൂരു യൂണിറ്റ് ഇപ്പോഴും പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഐഫോൺ 17 ഇപ്പോൾ പരിമിതമായ തോതിൽ നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട് . ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലും ഇതിനകം തന്നെ ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്. ആപ്പിളും ഫോക്‌സ്‌കോണും വികസനം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറ്റുന്നതിനുള്ള ആപ്പിളിന്റെ ശ്രമങ്ങൾ ഏറെ കാലമായി നടക്കുകയാണ്. ഈ വർഷം ആദ്യം ബെംഗളൂരു പ്ലാന്റിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചൈനീസ് എഞ്ചിനീയർമാരിൽ പലരും കമ്പനി വിട്ടതാണ് ഇതിന്റെ പ്രധാന കാരണം . എന്നാൽ തായ്‌വാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ഫോക്‌സ്‌കോൺ ആ വിടവ് നികത്തി. ജൂൺ പാദത്തിൽ അമേരിക്കയിൽ വിൽക്കുന്ന മിക്ക ഐഫോണുകളും…

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചു. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹർജി നൽകിയത്. റിപ്പോർട്ടിൽ മേൽ ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബർ 25 ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്ക്കർ , മകൾ തേജസ്വി എന്നിവർ മരിച്ചത് . അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. ഡ്രൈവർ അർജുൻ അമിത വേഗതയിൽ വാഹമോടിച്ചതാണ് അപകടകാരണമെന്നാണ് സിബി ഐയുടെ കണ്ടെത്തൽ . 2018 സെപ്റ്റംബർ 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് ജംഗ്ഷനു സമീപം ബാലഭാസ്ക്കറും, കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. എന്നാൽ ബാലഭാസ്ക്കറിന്റേത് കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. മകന്റെ മരണത്തിൽ ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും പിതാവ് പറഞ്ഞു. അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.

Read More

ആലപ്പുഴ : വി ഡി സവർക്കറെ വാഴ്ത്തി ആലപ്പുഴയിലെ സിപി ഐ നേതാവ് . സവർക്കർ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവാണെന്ന് സിപിഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കിഴക്കേ ആൽമുക്ക് എന്ന പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെയാണ് സവർക്കറെ വാഴ്ത്തി ശുഹൈബ് രംഗത്തെത്തിയത്. ‘ ചരിത്രവിദ്യാർത്ഥികൾക്കൊന്നും ഇന്ത്യൻ ദേശീയ സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെയൊന്നും കണ്ടിട്ടില്ലെന്ന് നടിക്കാനാകില്ല . സവർക്കർ അനുഭവിച്ച ത്യാഗം വലിയ കോൺഗ്രസ് നേതാക്കൾ പോലും അനുഭവിച്ചിട്ടില്ല .ഇതിന്റെ പേരിൽ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമില്ല . ജയിലിൽ കിടന്ന് പീഠത്തിൽ കെട്ടിയുള്ള അടി, ഇടി , തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്യ്രസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വർഷത്തിൽ കൂടുതൽ ജയിലിൽ കിടന്നു. സവർക്കർ മോശമൊന്നുമല്ല .സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍’ എന്നാണ് ശുഹൈബ് മുഹമ്മദ് പറയുന്നത്. നിരന്തരം…

Read More

തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഞായറാഴ്ച രാവിലെ തൃശൂരിൽ ശക്തൻ തമ്പുരാൻ പ്രതിമയിൽ പുഷ്പാർപ്പണം നടത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെങ്കിൽ, വിഷയം സുപ്രീം കോടതിയിൽ എത്തുമ്പോൾ, അവിടെ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ‘തൃശൂരിലെ ഏറ്റവും ശക്തൻ നേതാവായിരുന്നു ശക്തൻ. ആ അധികാരം തൃശൂർക്ക് ലഭിക്കണം, അതിനായി ഇത് ചെയ്തു. ഇന്ന് എല്ലാ വിവാദങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകും. ഞാൻ ഉത്തരം പറയേണ്ടതില്ല. ഞാൻ ഒരു മന്ത്രിയാണ്. എന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റുന്നുണ്ട്. അവർ മറുപടി നൽകിയില്ലെങ്കിൽ, വിഷയം സുപ്രീം കോടതിയിൽ എത്തുമ്പോൾ നിങ്ങൾ അവിടെ പോയി ചോദിച്ചാൽ മതി. കുറച്ച് കുരങ്ങുകൾ ധാരാളം ആരോപണങ്ങളുമായി കറങ്ങുന്നുണ്ടല്ലോ ? അവരോട് അവിടെ പോയി ചോദിക്കാൻ പറയൂ,’…

Read More

വാഷിംഗ്ടൺ : ഡോൺബാസിന്റെ മുഴുവൻ ഭാഗവും, റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ പോലും, സെലെൻസ്‌കി റഷ്യയ്ക്ക് കൈമാറിയാൽ, മേഖലയിൽ ഉടനടി സമാധാനം വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പുടിനുമായുള്ള ചർച്ചകൾക്ക് ശേഷം ഡൊണാൾഡ് ട്രംപ് യൂറോപ്യൻ നേതാക്കളെ വിളിച്ച് യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതായും ട്രംപ് പറഞ്ഞു. റഷ്യ വളരെ വലിയ ശക്തിയാണ്, എന്നാൽ യുക്രെയ്ൻ അങ്ങനെയല്ലെന്നാണ് ട്രമ്പ് പറയുന്നത് . എന്നാൽ സെലെൻസ്‌കി ഈ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ . ഇതിനോടകം തന്നെ ഡോൺബാസിന്റെ മുക്കാൽ ഭാഗവും ഉൾപ്പെടെ യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭാഗവും റഷ്യൻ കൈകളിലാണ് . നാളെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ട്രമ്പ് ഈ വിഷയം ചർച്ച ചെയ്യും. ഈ യോഗത്തിലേക്ക് യൂറോപ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ റഷ്യയ്ക്ക് ഭൂമി നൽകുന്നതിനെ സെലെൻസ്‌കിയും യൂറോപ്യൻ നേതാക്കളും ശക്തമായി എതിർത്തിട്ടുണ്ട് . റഷ്യയ്ക്ക് ഭൂമി നൽകുന്ന ഒരു കരാറിനോടും ഞങ്ങൾക്ക്…

Read More

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. യുഎസിൽ നിന്നുള്ള യുദ്ധവിമാനം വാങ്ങാനുള്ള ചർച്ചകൾ പോലും ഇന്ത്യ ഉപേക്ഷിച്ചു . യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമ്പോൾ മാത്രമേ യുഎസുമായുള്ള വ്യാപാര കരാർ മുദ്രവെക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയും യുഎസും തമ്മിലുള്ള നിർദ്ദിഷ്ട വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് . നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിൽ (ബിടിഎ) ഇന്ത്യയും യുഎസും ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടത്തി. ആറാം റൗണ്ട് ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലെത്തേണ്ടതായിരുന്നു. ഓഗസ്റ്റ് 25 മുതൽ 29 വരെ വ്യാപാര കരാറിനെക്കുറിച്ച് യുഎസും ഇന്ത്യയും ചർച്ചകൾ നടത്താനിരിക്കുകയാണ്. എന്നാൽ ഈ മാസം വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത റൗണ്ട് മീറ്റിംഗിന് യുഎസ് സംഘം വരില്ലെന്നാണ് പുതിയ റിപ്പോർട്ട് . യുഎസ് സംഘം സന്ദർശന തീയതി…

Read More

ന്യൂഡൽഹി : ആർ‌എസ്‌എസ് “ഇന്ത്യൻ താലിബാൻ” ആണെന്ന് പ്രസ്താവിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. കോൺഗ്രസ് എല്ലാ ദേശീയവാദ സംഘടനകളെയും അപമാനിക്കുകയും, പി‌എഫ്‌ഐ, സിമി പോലുള്ള നിരോധിത തീവ്രവാദ സംഘടനകളെ സ്നേഹിക്കുകയുമാണെന്ന് ബിജെപി പറഞ്ഞു. മുൻ എംപിയും നിലവിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഹരിപ്രസാദ്, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എസ് എസിനെ പ്രശംസിച്ചതിനെതിരെയാണ് രംഗത്തെത്തിയത് . “അവർ (ആർ‌എസ്‌എസ്) രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ഞാൻ ആർ‌എസ്‌എസിനെ താലിബാനുമായി മാത്രമേ താരതമ്യം ചെയ്യൂ, അവർ ഇന്ത്യൻ താലിബാൻ ആണ്, പ്രധാനമന്ത്രി അവരെ ചെങ്കോട്ടയിൽ നിന്ന് അഭിനന്ദിക്കുന്നു . ഏതെങ്കിലും ‘സംഘി’ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ആർ‌എസ്‌എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ല എന്നത് ലജ്ജാകരമാണ്. അവർക്ക് എവിടെ നിന്ന് ഫണ്ട് ലഭിക്കുന്നു എന്ന് അറിയണം . രാജ്യത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു എൻ‌ജി‌ഒയും ഭരണഘടന പ്രകാരം രജിസ്റ്റർ ചെയ്യണം. ബിജെപിയും ആർഎസ്എസും…

Read More