Author: Anu Nair

ശ്രീനഗർ : ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം . കത്വ ജില്ലയിലെ ജാംഗ്ലോട്ട് ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തിൽ ഒരു റെയിൽവേ ട്രാക്ക്, നാഷണൽ ഹൈവേ -44, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും തകർന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ‘ പ്രാദേശിക അധികൃതർ , സൈന്യം, അർദ്ധസൈനികർ എന്നിവർ നടപടിയെടുത്തു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ‘ കത്വയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന് ശേഷം ജിതേന്ദ്ര സിംഗ് എക്‌സിൽ പോസ്റ്റ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ബാധിച്ച കതുവ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ, രക്ഷാപ്രവർത്തന, നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ‘ ജോധ് ഖാദ്, ജുതാന എന്നിവയുൾപ്പെടെ കത്വവയിലെ നിരവധി ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ…

Read More

പാലക്കാട്: വാളയാറിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത് . മലറിന്റെ മൂന്ന് വയസ്സുള്ള മകൻ ഉൾപ്പെടെ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ് . ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു . കാറിൽ ഏഴ് പേർ ഉണ്ടായിരുന്നു. മലറും ലാവണ്യയും കാറിന്റെ ഇടതുവശത്ത് ഇരിക്കുകയായിരുന്നു. കുട്ടികളുടെ സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മാറ്റി. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത് . അപകടകാരണം വ്യക്തമല്ല.വാഹനം ഓടിച്ചിരുന്ന സെല്‍വം, ലാവണ്യയുടെ ഭര്‍ത്താവ് സായിറാം, ഇരുവരുടേയും കുട്ടികള്‍ എന്നിവരെയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് മേൽ കനത്ത തീരുവ ചുമത്തിയതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസ് സാമ്പത്തിക വിദഗ്ദ്ധൻ ജെഫ്രി സാക്സ് . ട്രംപിന്റെ നയം “മണ്ടത്തരം” ആണെന്നും പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇത് കൊണ്ട് നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ബ്രിക്സ് സഖ്യത്തോടുള്ള ശത്രുതയാണ് ട്രംപിന്റെ നീക്കം പ്രതിഫലിപ്പിക്കുന്നതെന്ന് സാക്സ് പറഞ്ഞു. “ഇതിൽ അർത്ഥമില്ല. ഇത് ശരിയല്ല. ഇത് പരാജയമാണ്. ഇന്ത്യയുടെ മേൽ സർചാർജ് ചുമത്തുന്നത് ഏത് മാനദണ്ഡത്തിൽ നിന്നും നോക്കിയാലും ഇത് മണ്ടത്തരമായിരുന്നു. ഇത് ഒരു ഉദ്ദേശ്യത്തിനും വേണ്ടിയല്ല . ഇത്രയും കാലം യുഎസ് അതിന്റെ ആധിപത്യശക്തി പ്രയോഗിച്ചു, ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും അവർക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. “ – അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരിൽ ഇന്ത്യൻ ഇറക്കുമതികളിൽ ചുമത്തിയ 50% തീരുവ അമേരിക്കയുടെ സ്വന്തം സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ആഗോള നിയമങ്ങളെയും ലംഘിക്കുന്നു.”താരിഫുകളെക്കുറിച്ചുള്ള…

Read More

തിരുവനന്തപുരം : ഓണം ബമ്പർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയതോടെയാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശിയായ അനൂപ് താരമായി മാറിയത് . ലോട്ടറി അടിച്ചതിനു ശേഷം സഹായം തേടി വീട്ടിലെത്തിയ ആളുകളുടെ അനുഭവങ്ങൾ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. അടുത്തിടെ അനൂപ് ഒരു റെസ്റ്റോറന്റ് ആരംഭിച്ചിരുന്നു. സമ്മാന തുകയുടെ പകുതി മാത്രമേ തനിക്ക് ലഭിച്ചുള്ളൂവെന്നാണ് അനൂപ് ഇപ്പോൾ പറയുന്നത് . സംസ്ഥാന ലോട്ടറി വകുപ്പിൽ നിന്ന് 15 കോടി രൂപ ലഭിച്ചെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നികുതി അടയ്ക്കേണ്ടി വന്നതായി സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കവെ അനൂപ് പറഞ്ഞു. താൻ ഇതുവരെ ലോട്ടറി അടിച്ച തുക ഉപയോഗിച്ചിട്ടില്ലെന്നും അതിൽ നിന്നുള്ള പലിശയിൽ നിന്നാണ് ചെലവുകൾ നടത്തുന്നതെന്നും അനൂപ് പറയുന്നു. “ഞാൻ ആ പലിശ ഉപയോഗിച്ചാണ് ബിസിനസ്സ് ആരംഭിച്ചത് . മറ്റൊരാൾ വിറ്റ ഒരു പഴയ വീടാണ് വാങ്ങിയത് . ഒരു ബിഎംഡബ്ല്യു കാർ വാങ്ങുക എന്നത് എന്റെ വളരെക്കാലത്തെ ആഗ്രഹമാണ്,…

Read More

ന്യൂഡൽഹി : റഷ്യയുമായുള്ള യുദ്ധത്തിൽ സമാധാന സഹായിയായി ഭാരതം വരണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി . ട്രംപ്-പുടിൻ ചർച്ചകൾ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, സ്വാതന്ത്ര്യദിന ആശംസകളുമായി സെലെൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടിരുന്നു . “യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ഇന്ത്യ സംഭാവന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും യഥാർത്ഥത്തിൽ സുരക്ഷിതമാകും,” സെലെൻസ്‌കി പറഞ്ഞു, ഈ സംഘർഷം “സ്വാതന്ത്ര്യത്തിനും അന്തസ്സിനും” വേണ്ടിയുള്ള പോരാട്ടമാണ് . സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ജനതയ്ക്കും, പ്രസിഡന്റ് @rashtrapatibhvn, പ്രധാനമന്ത്രി @narendramodi എന്നിവർക്കും അഭിനന്ദനങ്ങൾ! “ എന്നും സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇടപെട്ട ചർച്ചകൾ നടത്തുന്നതിനിടെയാണ് സെലൻസ്കി ഇന്ത്യയുടെ സഹായം തേടിയത് . റഷ്യയുമായും, വ്ലാഡിമിർ പുടിനുമായുമുള്ള ഇന്ത്യയുടെയും , നരേന്ദ്രമോദിയുടെയും ബന്ധം തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ. പുടിനുമായുള്ള ചർച്ചകളിൽ ട്രംപ് എന്ത് ഇളവുകൾ നൽകാൻ…

Read More

തിരുവനന്തപുരം: ടൂറിസം വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കേരളത്തിൽ അഞ്ച് റോപ്പ്‌വേകൾ നിർമ്മിക്കാൻ തീരുമാനം. ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിലും വയനാട് ചുരത്തിന് സമാന്തരമായും കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്പ്‌വേകൾ നിർമ്മിക്കും. വയനാട്ടിലുള്ളത് സംസ്ഥാന സർക്കാരും മറ്റുള്ളവ കേന്ദ്ര സർക്കാരിന്റെ പർവതമല പദ്ധതിയുടെ ഭാഗമായുമാണ് നിർമ്മിക്കുക . കേന്ദ്ര പദ്ധതിയുടെ കീഴിലുള്ള റോപ്പ്‌വേകൾ നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ലിമിറ്റഡിനാണ് നിർമ്മാണപ്രവർത്തനങ്ങളുടെ ചുമതല. ഇത് സംബന്ധിച്ച സാധ്യതാ പഠനം നേരത്തെ നടത്തിയിരുന്നു. നിലവിൽ ഡിപിആർ തയ്യാറാക്കാൻ കരാർ ക്ഷണിച്ചിട്ടുണ്ട്. വയനാട് പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാകും നടപ്പാക്കുക. . ഉത്തരവാദിത്തം കെഎസ്ഐഡിസിക്ക് നൽകും. ചെലവ് 100 കോടി രൂപയാണ്. 2023 ഒക്ടോബർ 20 ന് നടന്ന സംസ്ഥാന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് യോഗത്തിൽ വെസ്റ്റേൺ ഗാറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോപ്പ്‌വേ പദ്ധതിക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. പമ്പ – സന്നിധാനം – 2.62 കിലോമീറ്റർ , വട്ടവട -മൂന്നാർ -…

Read More

ഹൈദരാബാദ്: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി വിവാഹം കഴിക്കുകയും, ഭാര്യയെ നിർബന്ധിച്ച് മതം മാറ്റുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ നിന്നുള്ള പാകിസ്ഥാൻ സ്വദേശിയായ ഫഹദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫഹദിനെതിരെ നിർബന്ധിത മതപരിവർത്തനം, വിവാഹം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഭാര്യ കീർത്തി നൽകിയ പരാതിയിലാണ് നടപടി. 2016 ൽ ഫഹദ് തന്നെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേയ്ക്ക് മാറ്റിയതായും, പേര് ദോഹ ഫാത്തിമ എന്ന് മാറ്റിയതായും കീർത്തി ആരോപിച്ചു. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുമായി ഫഹദിന് അവിഹിത ബന്ധമുണ്ടെന്ന് കീർത്തി അടുത്തിടെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കീർത്തി ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടർന്ന് ഫഹദിനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. .1998-ൽ ഫഹദ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി ഹൈദരാബാദിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പാസ്‌പോർട്ട് പുതുക്കലിനായി ഫഹദ് പതിവായി പാക് കമ്മീഷണറുടെ ഓഫീസ് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചെന്നും കീർത്തി പരാതിയിൽ…

Read More

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് ക്ഷേത്ര ജീവനക്കാരൻ മരിച്ചു. നെയ്യാറ്റിൻകര ഡാൽമുഖം സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. പ്രഷർ ഗൺ ഉപയോഗിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ക്ഷേത്രത്തിലെ ക്ലീനിംഗ് സ്റ്റാഫ് അംഗമായി ജോലി ചെയ്യുകയായിരുന്നു രാഹുൽ . ശനിയാഴ്ച കോഴിക്കോട് വടകരയിലും ഒരാൾ വെെദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. വടകര തോടന്നൂർ ആശാരിക്കണ്ടിയിൽ നിന്നുള്ള ഉഷ (53) ആണ് മരിച്ചത്. മുറ്റം വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനൊപ്പം മുറ്റത്തേക്ക് വീണ മരത്തിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം.

Read More

ഇസ്ലാമാബാദ് ; പഹൽഗാം ആക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 138 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി സമ ടിവിയുടെ വെളിപ്പെടുത്തൽ. വ്യാഴാഴ്ച സമ ടിവി പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകൾ. ഓപ്പറേഷൻ സിന്ദൂരിനിടെ ‘പരമോന്നത ത്യാഗം’ നടത്തി എന്ന പേരിൽ സർക്കാർ അവാർഡ് നൽകിയ 138 ‘ഷഹീദ്’ (മരിച്ച) സൈനികരുടെ പേരുകൾ പാകിസ്ഥാൻ വാർത്താ ചാനൽ പ്രസിദ്ധീകരിച്ചിരുന്നു. “ഓപ്പറേഷൻ ബനിയാനുൻ മർസൂസിൽ അവരുടെ മികച്ച ധൈര്യത്തിനും, ധീരതയ്ക്കും, പരമമായ ത്യാഗത്തിനും പാകിസ്ഥാൻ പ്രസിഡന്റ് കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും അവാർഡ് നൽകിയിട്ടുണ്ട്,” എന്ന് ലേഖനത്തിൽ പറയുന്നു. ആദരിക്കപ്പെട്ട 138 സായുധ ഉദ്യോഗസ്ഥരുടെ പേരുകൾക്കൊപ്പം ‘ഷഹീദ്’ എന്ന വാക്ക് ചേർത്തിരുന്നു. അവരിൽ 4 പേർക്ക് ‘തംഘ-ഇ-ജുറാത്ത്’ ലഭിച്ചു, ഒരാൾക്ക് ‘സിതാര-ഇ-ബസലാത്ത്’ ലഭിച്ചു. 4 പാകിസ്ഥാൻ സൈനികർക്ക് ‘തംഘ-ഇ-ബസലാത്ത്’ ലഭിച്ചു, മറ്റ് 129 പേർക്ക് മരണാനന്തരം ‘ഇംതിയാസി സനദ്’ ലഭിച്ചു.മരിച്ച പാകിസ്ഥാൻ സൈനികരുടെ പേരുകൾ ഇന്ത്യൻ സായുധ സേന…

Read More

വാഷിംഗ്ടൺ : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ “സമഗ്രമായ സഹകരണത്തിന്” തയ്യാറാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി . എന്നാൽ വെടിനിർത്തലിനേക്കാൾ “സമഗ്രമായ സമാധാന കരാറാണ്” പുടിൻ ഇഷ്ടപ്പെടുന്നതെന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. അതേസമയം ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്ന് സെലെൻസ്‌കി പറഞ്ഞു. ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ നടന്ന കണ്ടുമുട്ടലിന് ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. യുക്രെയ്‌നിലെ വെടിനിർത്തൽ സംബന്ധിച്ച് അലാസ്കയിലെ ഉച്ചകോടിയിൽ ഒരു കരാറും ഉണ്ടാകാത്തതിനെത്തുടർന്ന്, വാഷിംഗ്ടണിലേക്കുള്ള മടക്കയാത്രയിൽ ട്രംപ് സെലെൻസ്‌കിയുമായും മറ്റ് യൂറോപ്യൻ നേതാക്കളുമായും സംസാരിച്ചിരുന്നു. യുക്രേനിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. വെടിനിർത്തലിനു പകരം “വേഗത്തിലുള്ള സമാധാന കരാർ” ചർച്ച ചെയ്യാൻ ട്രംപ് സെലെൻസ്‌കിയോട് പറഞ്ഞതായും സൂചനയുണ്ട്. യുക്രെയ്ൻ, റഷ്യ, അമേരിക്ക എന്നിവ തമ്മിലുള്ള ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ നിർദ്ദേശത്തെയും സെലെൻസ്‌കി പിന്തുണച്ചു.മാത്രമല്ല യുഎസുമായി ചേർന്ന് വിശ്വസനീയമായ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുന്നതിന് യൂറോപ്യൻ നേതാക്കൾ ഇടപെടണമെന്നും സെലെൻസ്‌കി…

Read More