ന്യൂഡൽഹി ; ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും . പാർട്ടി ഓഫീസിൽ നടന്ന ത്രിവർണ്ണ പതാക ഉയർത്തൽ ചടങ്ങിലാണ് രാഹുൽ പങ്കെടുത്തത് . ഇത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടിയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല . എന്നാൽ കഴിഞ്ഞ വർഷത്തെ ഇരിപ്പിട ക്രമീകരണത്തിൽ വിവാദങ്ങൾ ഉയർന്നതിനാലാണ് രാഹുൽ ഗാന്ധി പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് കോൺഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം ദേശീയ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടു നിന്ന രാഹുലിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു .
“ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്ന് എന്റെ കൂടെയുള്ള ടിവി ചർച്ചയിൽ കോൺഗ്രസ് വക്താവ് സ്ഥിരീകരിച്ചു. ഇതൊരു ദേശീയ ആഘോഷമായിരുന്നു, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പാകിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ ഗാന്ധി – മോദി വിരോധത്തിൽ ദേശ് & സേന വിരോധ് ചെയ്യുന്നു! ലജ്ജാകരമായ പെരുമാറ്റം. ഇത് സൻവിധാൻ, സേന കാ സമ്മാൻ ആണോ?” ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല വിമർശിച്ചു.

