കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. ഡൊണറെയിൽ സ്വദേശി ബാരി ഡേലിയുടെ മൃതദേഹം ആണ് സംസ്കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയോടെയായിരുന്നു കോർക്കിലെ വീടിന് പുറത്ത് ഡേലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ദി ബ്ലെസ്സ്ഡ് വെർജിൻ മേരിയിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. ഇതിന് ശേഷം ഓൾഡ് കോർട്ട് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
Discussion about this post

