Author: sreejithakvijayan

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ- ഇന്ത്യ സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വന്നതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഐറിഷ് വിസ്‌കി. ഇതിനോടകം തന്നെ ഐറിഷ് വിസ്‌കിയുടെ പ്രധാന വ്യാപാര കേന്ദ്രമായി ഇന്ത്യ മാറി കഴിഞ്ഞു. വ്യാപാര കരാർ ഐറിഷ് വിസ്‌കിയുടെ ഇന്ത്യൻ വിപണിയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 150 ശതമാനം ആണ് അയർലൻഡിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി തീരുവ. കരാറിൽ ധാരണയായതോടെ ഇത് പകുതിയായി കുറയും. 150 ശതമാനം തീരുവ നിലവിൽക്കുമ്പോൾ തന്നെ 900 ശതമാനം വരെയാണ് വിൽപ്പനയിൽ വർധനവ് ഉണ്ടായിരുന്നത്. താരിഫ് പകുതിയായ സാഹചര്യത്തിൽ ഇത് വിൽപ്പനയ്ക്ക് അനുകൂലമാകും.

Read More

കോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് കോർക്ക് ലോർഡ് മേയർ. പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താറുണ്ടെന്നാണ് ഫെർഗെൽ ഡെന്നഹിയുടെ വെളിപ്പെടുത്തൽ. കോർക്കിലെ ഡാറ്റാ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് പ്രസംഗങ്ങൾ തയ്യാറാക്കാൻ താൻ മണിക്കൂറുകൾ എടുക്കുമായിരുന്നു. താൻ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയായത് കൊണ്ട് ഏറ്റവും ഉത്തമമാകുന്നത് തന്നെ അവർക്ക് നൽകണം എന്നുണ്ട്. എന്നാൽ എഐയുടെ വരവോടെ അതിനെ ആശ്രയിക്കാൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു. ശക്തമായ മഴ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കൗണ്ടിയിലെ പ്രധാന നഗരമായ എനിസ്‌കോർത്തി വെള്ളത്തിനടിയിലാണ്. സ്ലാനി നദി കരകവിഞ്ഞൊഴുകിയതാണ് നഗരത്തിലേക്ക് വെള്ളം കയറാൻ കാരണം ആയത്. നഗരത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.

Read More

ഡബ്ലിൻ:  ഡബ്ലിൻ ബസ് റൂട്ടുകളിൽ മാറ്റം. മൂന്ന് റൂട്ടുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബറിൽ നടത്തിയ പരിഷ്‌കരണങ്ങളിൽ യാത്രികരിൽ നിന്നും ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വീണ്ടും റൂട്ടുകളിൽ മാറ്റം വരുത്തുന്നത്. ഫെബ്രുവരി 8 മുതൽ മാറ്റം നിലവിൽ വരും. ഫിംഗ്ലാസ്, ചാപ്പലിസോഡി എന്നീ മേഖലകളെയാണ് റൂട്ട് മാറ്റം പ്രധാനമായും ബാധിക്കുക. നേരത്തെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് 80, 23, 24 റൂട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Read More

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിൽ ഗാൽവെ മുൻ ടിഡിയ്ക്ക് സാമൂഹ്യ സേവനം ശിക്ഷ. മൂന്ന് വർഷത്തേയ്ക്ക് വാഹനമോടിക്കുന്നതിൽ നിന്നും മുൻ ടിഡി കോം കീവ്നിയെ വിലക്കുകയും ചെയ്തു. തുവാം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 220 മണിക്കൂർ സാമൂഹ്യ സേവനം ചെയ്യണമെന്നാണ് കോടതിയുടെ ഉത്തരവ്. രണ്ട് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അല്ലാത്തപക്ഷം ശിക്ഷ ലഭിക്കും. കൊക്കെയ്ൻ ഉപയോഗിച്ചായിരുന്നു കോം കീവ്‌നി വാഹനം ഓടിച്ചത്. സംഭവത്തിൽ അദ്ദേഹം അടുത്തിടെ മാപ്പ് പറഞ്ഞിരുന്നു.

Read More

ഡബ്ലിൻ: ജി20 നേതാക്കളുടെ  ഉച്ചകോടിയിൽ പങ്കെടുക്കാൻ അയർലൻഡിന് ക്ഷണം. ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പരിപാടിയിൽ പങ്കെടുത്തേക്കും. ഈ വർഷം ഡിസംബറിൽ മിയാമിയിലാണ് നേതാക്കളുടെ യോഗം. . ഇത് രണ്ടാം തവണയാണ് അയർലൻഡ് ജി20 ഗ്രൂപ്പിന്റെ ഭാഗം ആകുന്നത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിൽ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരുന്നു. അതിഥി രാജ്യമായിട്ടായിരുന്നു ക്ഷണം ലഭിച്ചത്.

Read More

ഒഫാലി: ഒഫാലിയിൽ വീടിന് തീയിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട നാല് വയസ്സുകാരന്റെ പിതാവിന് ലഹരി കേസിൽ ജയിൽ ശിക്ഷ. ഏഴ് വർഷം തടവിനാണ് അരോൺ ഹോൾട്ടെന്ന 27 കാരനെ കോടതി ശിക്ഷിച്ചത്. 33,000 യൂറോയുടെ ഹെറോയിൻ പിടിച്ചെടുത്ത കേസിലാണ് ശിക്ഷ നൽകിയിരിക്കുന്നത്. 2024 മാർച്ച് എട്ടിന് ആയിരുന്നു ഇയാളെ ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ഇയാൾ ലഹരി വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ എട്ട് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ 12 മാസത്തെ ശിക്ഷ പിന്നീട് ഒഴിവാക്കുകയായിരുന്നു.

Read More

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് വെടിവയ്പ്പിൽ 30 വയസ്സുകാരന് പരിക്കേറ്റത്. യുവാവിന്റെ ഇരു കാലുകളിലേക്കുമാണ് അക്രമി വെടിയുതിർത്തത്. അതിനാൽ യുവാവിനെ പരിക്കേൽപ്പിക്കുകമാത്രമായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

ഡബ്ലിൻ: ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റ് (എച്ച്എപി) വാടക പരിധി ഉയർത്താനുള്ള ആലോചനയുമായി ഭവന വകുപ്പ്. ഇത് സംബന്ധിച്ചുള്ള നടപടികൾ സർക്കാർ ചർച്ച ചെയ്യും. ഭവന- വാടക വിപണിയിൽ സമ്മർദ്ദം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം. ദീർഘകാല ഭവന ആവശ്യകതകൾ നിറവേറ്റാത്തതും സോഷ്യൽ ഹൗസിംഗിന് അർഹതയുള്ളതുമായ വാടകക്കാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് വാടക നൽകുന്ന പദ്ധതിയാണ് എച്ച്എപി. വാടകയുടെ 35 ശതമാനം മുതൽ 50 ശതമാനംവരെ ഇത്തരത്തിൽ നൽകാറുണ്ട്. ഈ പരിധികൾ പുന:പരിശോധിക്കാൻ ഭവനമന്ത്രി ജെയിംസ് ബ്രൗൺ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

വെക്‌സ്‌ഫോർഡ്: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര നഷ്ടപരിഹാരം. വെക്‌സ്‌ഫോർഡ്, വിക്ലോ കൗണ്ടികളിലുള്ളവർക്കാണ് സഹായ ധനം നൽകുന്നത്. നാശനഷ്ടങ്ങൾക്ക് അനുസരിച്ചാകും പണം നൽകുക. എമർജൻസി റെസ്‌പോൺസ് പേയ്‌മെന്റ് സ്‌കീമിൽ നിന്നാണ് പണം നൽകുന്നത്. സ്‌കീമിന്റെ ആദ്യഘട്ടം അടുത്ത ബുധനാഴ്ചവരെ ലഭ്യമാണ്.

Read More