ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റ് കൂട് നീക്കം ചെയ്തു. നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സുരക്ഷിതവും നിയന്ത്രിതവുമായിട്ടായിരുന്നു കൂട് നീക്കം ചെയ്തത് എന്ന് എൻഐഇഎ വ്യക്തമാക്കി.
യുകെയിൽ നിന്നുള്ള അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയുടെ സഹായത്തോടെയാണ് കൂട് നീക്കം ചെയ്തത്. വാട്ടർഫോർഡിലെ നാഷണൽ ബയോഡൈവേഴ്സിറ്റി ഡാറ്റ സെന്ററിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടായിരുന്നു. നിലവിൽ മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. കൂട് നീക്കം ചെയ്തുവെങ്കിലും പ്രദേശത്ത് കുറച്ച് നാൾ കൂടി നിരീക്ഷണം തുടരും. ഈ മാസം 10 ന് ആയിരുന്നു പ്രദേശത്ത് ആദ്യമായി ഏഷ്യൻ ഹോർനെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Discussion about this post

