ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ മഴ മുന്നറിയിപ്പുകൾ നിലവിൽവന്നു. ഇന്നലെ വൈകീട്ടോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്.
കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ ഇന്നലെ വൈകീട്ട് മുതൽ യെല്ലോ വാണിംഗാണ്. ഇത് ഇന്ന് രാവിലെ എട്ട് മണിയോടെ അവസാനിക്കും. വിക്ലോയിലെ മുന്നറിയിപ്പ് ഒൻപത് മണിയോടെ അവസാനിക്കും. ലൗത്തിൽ ഉച്ചവരെയാണ് മഴ മുന്നറിയിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
നോർതേൺ അയർലൻഡിലും മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചവരെ വാണിംഗ് ആണ്. ആൻഡ്രിം, ഡൗൺ, അർമാഗ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. അതേസമയം കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിരുന്നു. ഇത് അവസാനിച്ചു.
Discussion about this post

