ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പൂച്ചക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽക്കെട്ടി വഴിയിൽ ഉപേക്ഷിച്ചു. ഫാൽക്കരാഗിലെ കോൺവെന്റ് റോഡിൽ ആയിരുന്നു സംഭവം. സംഭവത്തെ ശക്തമായി അപലപിച്ച് മൃഗസംരക്ഷണ സംഘടന രംഗത്ത് എത്തി.
കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് നിന്നും പൂച്ചക്കുട്ടിയെ കണ്ടെടുത്തത്. മാലിന്യത്തിനിടയിൽ പ്ലാസ്റ്റിക് കവറിൽക്കെട്ടി നിക്ഷേപിച്ച നിലയിൽ ആയിരുന്നു. കണ്ടെത്തുമ്പോൾ പൂച്ചക്കുട്ടിയ്ക്ക് ജീവൻ ഉണ്ടായിരുന്നില്ല.
പൂച്ചക്കുഞ്ഞിന് ശ്വാസം ലഭിക്കാതിരിക്കാൻ കവറുകൾ മുറുക്കെ കെട്ടിയിരുന്നതായി ഡൊണഗലിലെ മൃഗസംരക്ഷണ സംഘടന വ്യക്തമാക്കി. അനിയന്ത്രിതമായി പൂച്ചകൾ പെറ്റുപെരുകുന്നത് അയർലൻഡിൽ വലിയ പ്രശ്നമാണ്. എന്നാൽ പ്ലാസ്റ്റിക് കവറിൽക്കെട്ടി ഇത്തരത്തിൽ വഴിയിൽ ഉപേക്ഷിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടന അറിയിച്ചു.

