കാർലോ: കൗണ്ടി കാർലോയിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കാർലോ ഡ്രഗ്സ് യൂണിറ്റിന്റേതാണ് നടപടി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തത്. നാല് തോക്കുകളും 45,000 യൂറോ വിലവരുന്ന ലഹരിയും ആയിരുന്നു കണ്ടെടുത്തത്. ലഹരി വസ്തുക്കളിൽ കൊക്കെയ്നും കഞ്ചാവും ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവർക്ക് 40 വയസ്സ് പ്രായമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

