ബെൽഫാസ്റ്റ്: മഴയുടെ പശ്ചാത്തലത്തിൽ നോർതേൺ അയർലൻഡ് ജനതയ്ക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഞായറാഴ്ച 12 മണിക്കൂർ നേരത്തേയ്ക്ക് ആവശ്യമായി വന്നേക്കാവുന്ന എമർജൻസി കിറ്റ് തയ്യാറാക്കിവയ്ക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്ന് രാത്രി മുതൽ അതിശക്തമായ മഴയാണ് മേഖലയിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച രാവിലെയും അതിശക്തമായ മഴ തുടരും. വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം, യാത്രയ്ക്ക് ബുദ്ധിമുട്ട് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അർദ്ധരാത്രി മുതൽ 12 മണിക്കൂർ നിർണായകമാണ്. അതിനാലാണ് എമർജൻസി കിറ്റുകൾ തയ്യാറാക്കിവയ്ക്കാൻ നിർദ്ദേശിച്ചത്.
Discussion about this post

