ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ റാത്ത്കീലിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്ന് ആവശ്യം. ഫിൻ ഗെയ്ൽ നേതാവാണ് ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ച രാത്രി ക്യാമ്പർ വാനിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
പ്രദേശവാസികൾ തമ്മിലുള്ള പകയുടെ ഭാഗമാണ് ആക്രമണം എന്നാണ് പ്രാഥമിക വിവരം. അങ്ങിനെയെങ്കിൽ ഇതിന്റെ തുടർച്ചയായി ഇനിയും ആക്രമണങ്ങൾ ഉണ്ടാകും. ഇതേ തുടർന്നാണ് ഫിൻ ഗെയ്ൽ പ്രാദേശിക കൗൺസിലർ ആദം ടെസ്ക്കി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണം റാത്ത്കീലിൽ കൂടുതൽ പോലീസുകാർ വേണമെന്ന സൂചനയാണ് നൽകുന്നത്. ഇത് പറയുമ്പോൾ താൻ അരിശം കൊള്ളുകയാണ്. ഇത്തരം ചെറിയ സംഭവങ്ങൾ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് ഫലപ്രദമായി പരിഹരിക്കുന്നതിന് കൂടുതൽ പോലീസ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

