ഡബ്ലിൻ: ഡബ്ലിനിൽ യുവതിയെ മർദ്ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ 43 കാരനെ എട്ട് വർഷത്തേയ്ക്കാണ് ശിക്ഷിച്ചത്. സെൻട്രൽ ക്രിമിനൽ കോർട്ടാണ് ഇതുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്.
2024 മാർച്ചിൽ ആയിരുന്നു സംഭവം. ഡബ്ലിനിലെ നൈറ്റ് ക്ലബ്ബിന് മുൻപിൽ വച്ചായിരുന്നു ഇയാൾ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. വിചാരണയിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി. ഇതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Discussion about this post

