ഡബ്ലിൻ: ഓൺലൈൻ ലൈംഗിക പീഡനത്തിന് ഇരയാകുന്നവർക്ക് മതിയായ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവ്വീസ് ബ്യൂറോ. 2024 തുടക്കം മുതൽ ഇതുവരെ 100 ലധികം കുട്ടികൾക്ക് സ്പെഷ്യലിസ്റ്റ് ഗാർഡ യൂണിറ്റുകൾ സംരക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 73 കുട്ടികളാണ് പീഡനത്തിന് ഇരയായത് എന്നും ജിഎൻപിഎസ്ബി വ്യക്തമാക്കുന്നു.
ഓൺലൈൻ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ യൂണിറ്റിൽ നിന്നുള്ള കണക്കുകളാണ് ജിഎൻപിഎസ്ബി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 73 കുട്ടികൾ പീഡനത്തിന് ഇരയായപ്പോൾ ഈ വർഷം ഇതുവരെ ഇത് 39 ആണ്. അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികൾ പോലും ഓൺലൈൻ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.
Discussion about this post

