ഡബ്ലിൻ: പത്ത് വയസ്സുകാരിയെ അഭയാർത്ഥി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിനിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ സമരം അക്രമാസക്തമായി. പോലീസ് വാനിന് പ്രതിഷേധക്കാർ തീയിട്ടു. ഡബ്ലിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്.
അഭയാർത്ഥികളെ രാജ്യത്ത് നിന്നും പുറത്താക്കണം എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. അഭയാർത്ഥികൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആളുകൾ തെരുവുകളിലുടനീളം സംഘടിക്കുന്നത്. ഇവരെ പ്രതിരോധിക്കാൻ പോലീസും സജ്ജമാണ്. ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റ് ഐപിഎഎസ് കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ കാവൽ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഡയ്ക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.
Discussion about this post

