കോർക്ക്: കോർക്ക് സിറ്റിയിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
നൂനാൻസ് റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. തർക്കത്തിനിടെ കത്തികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

