ഡബ്ലിൻ: മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ്. 22 കാരന് 14 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 21 കാരിയായ നിയാം കില്ലിയെ ആണ് പ്രതിയായ ജോഷ് ഓബ്രിയൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
യുവതിയെ 50 ലധികം തവണയായിരുന്നു യുവാവ് കുത്തിയത്. 2024 സെപ്തംബറിൽ ആയിരുന്നു സംഭവം. ഡബ്ലിൻ നഗരത്തിൽ പൊതുമധ്യത്തിൽവച്ച് ഇയാൾ പെൺകുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 50 ലേറെ പരിക്കുകൾ ആണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
യുവതിയുടെ തലയ്ക്കും മുഖത്തും നിരവധി പരിക്കുണ്ട്. സുഷ്മുനാ നാഡിയ്ക്ക് പരിക്കേറ്റ യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. ഏഴ് മാസമാണ് നിയാം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Discussion about this post

