ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില കുറയും. ഡിസംബർ മുതൽ കുറഞ്ഞ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഏറ്റവും പുതിയ വിവരം. പബ്ലിക് സർവ്വീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) വില കുറയ്ക്കുന്നതാണ് രാജ്യവ്യാപകമായി വൈദ്യുതി നിരക്ക് കുറയാൻ കാരണമാകുന്നത്. അടുത്ത വർഷം സെപ്തംബർ 30 വരെയായിരിക്കും വൈദ്യുതിയ്ക്ക് കുറഞ്ഞ വില ഉണ്ടായിരിക്കുക. അതേസമയം നിരക്ക് കുറയുന്നത് ഐറിഷ് ജനതയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ്.
ഡിസംബർ 1 മുതൽ മാസം 1.46 യൂറോയായി വൈദ്യുതി വില കുറയും. ചെറുകിട വാണിജ്യ ഉപയോക്താക്കൾക്ക് ഇത് 5.65 യൂറോ ആയിരിക്കും. നിലിവിൽ വൈദ്യുതി വില 2.01 യൂറോയും 7.77 യൂറോയുമാണ്. അടുത്തിടെ ഊർജ്ജ വിതരണ കമ്പനികൾ വൈദ്യുതി നിരക്ക് വർധിച്ചിപ്പിച്ചിരുന്നു. ഇതിനിടെയാണ് പിഎസ്ഒ നിരക്ക് കുറയ്ക്കുന്നത്.

