വാട്ടർഫോർഡ്: അടിമുടി മാറാൻ ഒരുങ്ങി വാട്ടർഫോർഡ് വിമാനത്താവളം. വിമാനത്താവളം നവീകരിക്കുന്നതിനുള്ള സ്വകാര്യ ഫണ്ടിംഗിന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അനുമതി നൽകി. ഇതോടെ വലിയ ഏവിയേഷൻ ഹബ്ബായി മാറാനുള്ള സാധ്യതയാണ് വാട്ടർഫോർഡ് വിമാനത്താവളത്തിന് മുൻപിൽ തുറന്നിരിക്കുന്നത്.
വിമാനത്താവള നവീകരണത്തിന് സ്വകാര്യ ഫണ്ടിംഗ് സ്വീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഇന്ന് കൗൺസിൽ പരിഗണിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. റൺവേ നവീകരിച്ച് അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുൾപ്പെടെയാണ് പദ്ധതി. ബ്ലോസ്റ്റർ ഗ്രൂപ്പാണ് ധനസഹായം നൽകുന്നത്. 30 മില്യൺ യൂറോയാണ് നൽകുക.
Discussion about this post

