ഡബ്ലിൻ/ ടാൻസാനിയ: മുൻ ഐറിഷ് എക്സാമിനർ കോളമിസ്റ്റും എഴുത്തുകാരനുമായ ഡാൻ മക്കാർത്തിയെ തട്ടിക്കൊണ്ടുപോയി പണം തട്ടി. ടാൻസാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. അതേസമയം അക്രമി സംഘം വിട്ടയച്ച മക്കാർത്തി അയർലൻഡിൽ സുരക്ഷിതനായി എത്തി.
ലഹാരിയിലൂടെ ട്രെക്കിംഗിനായി മലാവിയിലേക്ക് പോകുമ്പോഴായിരുന്നു അദ്ദേഹത്തെ അഞ്ച് പേർ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിലേക്ക് പോകാൻ അദ്ദേഹം ബുക്ക് ചെയ്തത് വ്യാജ ടാക്സി ആയിരുന്നു. ഇതിൽ സഞ്ചരിക്കുന്നതിനിടെ ഇടവഴിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായി.
പണം നൽകിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് പണം കൈമാറുകയായിരുന്നു. ഇതോടെ സംഘം അദ്ദേഹത്തെ വെറുതെ വിട്ടു. രണ്ട് മാസം മുൻപായിരുന്നു പര്യടനത്തിനായി മക്കാർത്തി ആഫ്രിക്കയിൽ എത്തിയത്.

