ഡബ്ലിൻ: ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആഫ്രിക്കൻ വംശജനായ അഭയാർത്ഥിയാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇവിടെ വച്ച് ഇയാൾ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം സാഗട്ടിലെ ജനങ്ങളും പൊതുസമൂഹവും ശക്തമായ പ്രതിഷേധം തുടരുകയാണ്. അനിഷ്ടസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് ജാഗ്രതയിലാണ്.
Discussion about this post

