അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ നിന്നും പൈപ്പ് ബോംബ് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ ലുർഗനിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെയോടെയായിരുന്നു സംഭവം. ലുർഗൻ മേഖലയിൽപോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ള നിറത്തിലുള്ള ലാൻഡ് ക്രൂയിസർ കാർ അവിടെ എത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചു. എന്നാൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്തുടർന്ന പോലീസ് ഇവരെ പിടികൂടി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ബോംബുകൾ കണ്ടെടുക്കുകയായിരുന്നു. ഇവ പിന്നീട് നിർവ്വീര്യമാക്കി.
Discussion about this post

