കോർക്ക്: കോർക്ക് സിറ്റി സെന്ററിൽ പുതിയ ഹോട്ടലിന്റെ നിർമ്മാണത്തിന് അനുമതി. 220 ബെഡ്റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. കോർക്ക് സിറ്റി സെന്ററിലെ ഫിറ്റോൺ സ്ട്രീറ്റ് ഈസ്റ്റിലെ ഒഴിഞ്ഞ സ്ഥലത്താണ് ഹോട്ടലിന്റെ നിർമ്മാണം.
പ്രമുഖ നിർമ്മാതാക്കളായ പേപ്പാർഡ് ഇൻവെസ്റ്റ്മെന്റ്സ് 8 ലിമിറ്റഡാണ് ഹോട്ടൽ നിർമ്മാണത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. അഞ്ച് നിലകളുള്ള ഹോട്ടൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി വൻ തുക ചിലവ് വരും. പദ്ധതിയ്ക്ക് കഴിഞ്ഞ മെയിൽ കോർക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്.
Discussion about this post

