ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ അയവില്ലാതെ പ്രതിഷേധം. അഭയാർത്ഥികൾക്കായി സർക്കാർ വാങ്ങിയ സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുൻപിൽ ഇന്നലെ രാത്രിയും അക്രമ സംഭവങ്ങൾ ഉണ്ടായി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കാര്യമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.
പോലീസുകാർക്ക് നേരെ ഉൾപ്പെടെ പ്രതിഷേധക്കാരുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. പോലീസുകാർക്ക് നേരെ ഇന്നലെ രാത്രിയും പടക്കേറ് ഉണ്ടായി. പ്രദേശത്ത് വലിയ പോലീസ് സന്നാഹം ആണ് വിന്യസിച്ചിട്ടുള്ളത്.
ഹോട്ടൽ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് 10 വയസ്സുള്ള കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ 26 വയസ്സുള്ള ആഫ്രിക്കൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post

