ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കൂടുതൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസുകാരെ ആക്രമിച്ചവരുൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുൻപിൽ ഇന്നലെ രാത്രിയും പ്രതിഷേധക്കാർ സംഘടിച്ചു. ഇവരുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളെ പ്രതിഷേധക്കാരിൽ ഒരാൾ കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. നൂറ് കണക്കിന് പേരായിരുന്നു ഇന്നലെ രാത്രി ഹോട്ടലിന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്. അറസ്റ്റിലായ പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കും.
Discussion about this post

