ഡബ്ലിൻ: കരിയറിൽ മുന്നോട്ട്കൊണ്ട് പോകാൻ വിമുഖത പ്രകടിപ്പിച്ച് അയർലൻഡിലെ സിംഗിൾ സെക്സ് സ്കൂളിലെ പെൺകുട്ടികൾ. ഈ വിഭാഗം സ്കൂളുകളിലെ പകുതിയിലധികം പെൺകുട്ടികളും ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിംഗ്, ഗണിതം (എസ്ടിഇഎം) എന്നീ മേഖലകളിൽ കരിയർ പിന്തുടരുന്നതിൽ നിന്നും പിൻവാങ്ങുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന സർവ്വേ വ്യക്തമാക്കുന്നത്.
ഐ വിഷിന്റെ സർവ്വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിംഗിൾ സെക്സ് സ്കൂളുകളിൽ നിന്നുള്ള 2,335 വിദ്യാർത്ഥികൾ സർവ്വേയുടെ ഭാഗമായി. ഇവരിൽ 6 ശതമാനം പേർ മാത്രമാണ് എൻജിനീയറിംഗിലേക്ക് പ്രവേശനം തേടാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. മിക്സ്ഡ് സ്കൂളിൽ ഇത് 84 ശതമാനം ആയിരുന്നു. 55 ശതമാനം കുട്ടികൾ എസ്ടിഇഎം വിദ്യാഭ്യാസത്തിന് സിംഗിൾ സെക്സ് സ്കൂളിലെ പരിമിതമായ വിഷയ തിരഞ്ഞെടുപ്പ് തടസ്സമായി കാണുന്നു.

