ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയാണ് ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്.
അതീവ സുരക്ഷയിൽ ആയിരുന്നു പ്രതിയെ കോടതിയിൽ എത്തിച്ചത്. ജഡ്ജി അലൻ മിച്ചൽ കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം പ്രതിയ്ക്ക് ശക്തമായ സുരക്ഷ നൽകണമെന്ന് നിർദ്ദേശിച്ചു. ജാമ്യാപേക്ഷ നൽകുന്നത് സംബന്ധിച്ചും കോടതി നിർദ്ദേശം പുറപ്പെടുവിച്ചു. ജാമ്യാപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്രതിഭാഗം 48 മണിക്കൂർ മുൻപ് ഗാർഡയ്ക്ക് നോട്ടീസ് നൽകണമെന്നാണ് ജഡ്ജിയുടെ ഉത്തരവ്.
Discussion about this post

