ഡബ്ലിൻ: കീരൻ ക്വില്ലിഗന്റെ കൊലപാതകത്തിൽ രണ്ടാമത്തെ പ്രതിയും കുറ്റക്കാരൻ. കോർക്കിലെ ബ്ലാക്ക്റോക്ക് സ്വദേശിയായ ലൂക്ക് ടെയ്ലറിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
ഇന്നലെയും ഇന്നുമായി കേസിന്റെ വിചാരണ നടക്കുന്നുണ്ട്. ഇന്നലെ കൊലക്കേസിലെ മറ്റൊരു പ്രതിയായ നിയാൽ ലോംഗം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂക്ക് ടെയ്ലറും കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പേരും ഇപ്പോൾ നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഈ മാസം 29 ന് ആകും ഇവർക്ക് ശിക്ഷ വിധിക്കുക. അതുവരെ ഇവരെ കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശിച്ചു.
2023 സെപ്തംബർ 1 ന് ആയിരുന്നു ക്വില്ലിഗനെ കാണാതായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ 2024 ജനുവരിയിൽ കോർക്കിലെ റോസ്റ്റെല്ലനിലെ വൈറ്റ്വെല്ലിലെ ഒരു മലയിടുക്കിൽ നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

