വാട്ടർഫോർഡ്: വാട്ടർഫോർഡ് വിമാനത്താവളത്തിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ച് റയാൻഎയർ. ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഒ’ലിയറിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാരംഭഘട്ടത്തിൽ വീക്ക്ലി സർവ്വീസുകൾ ആയിരിക്കും ഉണ്ടാകുക.
30 മില്യൺ യൂറോയുടെ സ്വകാര്യ നിക്ഷേപം ഉപയോഗിച്ച് അടിമുടി മാറാൻ ഒരുങ്ങുകയാണ് വാട്ടർഫോർഡ് വിമാനത്താവളം. കഴിഞ്ഞ ആഴ്ച സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ സംബന്ധിച്ച പ്രഖ്യാപനം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിമാനത്താവളത്തെ മാറ്റിയെടുക്കുകയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുക വഴി അധികൃതർ ലക്ഷ്യമിടുന്നത്.
Discussion about this post

