ഡബ്ലിൻ: ടൈലക്സ് യൂറോപ് സ്റ്റാർ സിംഗർ 2025 നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഡബ്ലിനിലെ ചർച്ച് ഓഫ് സയന്റോളജി സെന്ററിലാണ് പരിപാടി നടക്കുക. അയർലൻഡിലെ മികച്ച ഗായകരെ കണ്ടെത്തുകയാണ് ഈ റിയാലിറ്റി ഷോയുടെ ലക്ഷ്യം.
യൂറോപ്പിലെ തന്നെ ആദ്യത്തെ മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് നാളെ നടക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ മഞ്ജരി, അഖില ആനന്ദ്, അൽഫോൺസ് ജോസഫ് എന്നിവരാണ് ഷോയിലെ അതിഥികൾ. 1500 യൂറോ ആണ് മത്സരത്തിൽ ഒന്നാമത് എത്തുന്ന മത്സരാർത്ഥിയ്ക്ക് ലഭിക്കുക. 750 യൂറോയാണ് രണ്ടാം സമ്മാനം. 555 യൂറോയാണ് മൂന്നാം സമ്മാനം. ഷോയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. നമ്മുടെ അയർലൻഡ് എഫ്എം, സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ്, ഫ്രെയിമെക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

