ഡബ്ലിൻ: അയർലൻഡിലെ ശൈത്യകാല സമയമാറ്റം നാളെ മുതൽ. നാളെ പുലർച്ച മുതലായിരിക്കും നിലവിലെ സമയത്തിൽ മാറ്റം വരിക. നാളെ മുതൽ നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്.
സൂര്യാസ്തമന സമയത്തിലും മാറ്റം ഉണ്ടാകും. ഞായറാഴ്ച മുതൽ സൂര്യോദയവും അസ്തമയും തലേദിവസത്തെക്കാൾ ഏകദേശം ഒരു മണിക്കൂർ മുൻപായിരിക്കും. അടുത്ത വർഷം മാർച്ചിലാകും ഈ സമയക്രമത്തിൽ മാറ്റം വരിക. യൂറോപ്പിലാകമാനം നാളെ മുതൽ പുതിയ സമയമാറ്റം നിലവിൽവരും.
Discussion about this post

