ഡബ്ലിൻ: നഗരത്തിലെ ഗ്രേസ് പാർക്ക് റോഡിൽ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 16 ന് ആയിരുന്നു ഗ്രേസ് പാർക്ക് റോഡിൽ വച്ച് വ്യക്തിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
രാത്രി 9.20 ഓടെയായിരുന്നു സംഭവം. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ സമയം മേഖല വഴി കടന്ന് പോയ വാഹനങ്ങളുടെ ഡാഷ് ക്യാമറകൾ പരിശോധിക്കണം. അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണമെന്നും പോലീസ് നിർദ്ദേശിച്ചു.
Discussion about this post

