ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ഇന്ത്യൻ എംബസി. ഈ മാസം 29 ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് വിദ്യാർത്ഥി സംഗമം. അയർലൻഡിലെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാത്ഥികളും പരിപാടിയുടെ ഭാഗമാകണം.
ഹൈബ്രിഡ് മോഡിൽ ഇന്ത്യൻ എംബസി പരിസരത്താണ് പരിപാടി. സ്ഥലപരിമിതിയുള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി എംബസിയുടെ യൂട്യൂബ് ഹാൻഡിൽ വഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പരിപാടിയ്ക്ക് രജിസ്ട്രേഷൻ ഉണ്ട്. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSfo6v7W25sdLyCTSDzxYkoJ0jsHTnkK2KV_LMp5j4G3kY4WtA/viewform?pli=1 ഈ ലിങ്കുവഴി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

