ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പ്രാദേശിക ടിഡിയുടെ ഓഫീസിന് നേരെ ആക്രമണം. ഫിയന്ന ഫെയിൽ ടിഡി റയാൻ ഒ മെയറയുടെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ടിപ്പററിയിലെ തുർലെസിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഓഫീസിന്റെ പുറത്ത് കറുത്ത ചായം കൊണ്ട് ട്രെയ്റ്റേഴ്സ് ( ചതിയന്മാർ) എന്ന് എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രവും കറുത്ത നിറത്തിലുള്ള ചായം കൊണ്ട് വികൃതമാക്കി.
Discussion about this post

